ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പത്തടി ഭാഗത്ത് വര്‍ക്ക്ഷോപ് കേന്ദ്രീകരിച്ച് മദ്യപാനവും അക്രമവും നടക്കുന്നതായി സമീപവാസികൾ ഏരൂര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. രാത്രികാല പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്.ഐ നിസാറുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് എത്തിയത്. പൊലീസ് എത്തിയപ്പോൾ മദ്യപിച്ചുകൊണ്ടിരുന്ന നാലംഗ സംഘം ഒരു പ്രകോപനവും കൂടാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
അക്രമി സംഘത്തിലെ ഒരാൾ ബൈക്കിന്റെ സൈലന്‍സര്‍ കൊണ്ട് പൊലീസുകാരെ അടിക്കുകയും എസ്.ഐയെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. എസ്.ഐയുടെ കൈയ്ക്കാണ് കുത്തേറ്റത്. നെഞ്ചിൽ കുത്താനുള്ള ശ്രമം കൈ കൊണ്ട് തടഞ്ഞപ്പോഴാണ് എസ്. ഐ നിസാറുദ്ദീന്‍ കുത്തേറ്റത്.
തുടര്‍ന്ന് ഏരൂര്‍ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസെത്തിയാണ് അക്രമികളെ പിടികൂടിയത്. അതിനിടെ രണ്ടുപേർ ഓടിരക്ഷപെടുകയായിരുന്നു. ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൈക്ക് കുത്തേറ്റ എസ്.ഐ നിസാറുദ്ദീനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി ഏരൂര്‍ എസ് എച്ച് ഒ ശരത് ലാല്‍ അറിയിച്ചു.
Summary- Four-member gang attacks Kerala Police during night patrols . Criminals stabbed Erur SI. Police have arrested two people in connection with the incident. The incident took place around 11 pm on Wednesday. Criminals centered on the workshop and Consuming Alcohols after 10 PM. So Neighbors called the police station. The police team reached the spot following the same.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.