• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആദിവാസി പെൺകുട്ടികളെ ഊട്ടിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു


Updated: July 25, 2018, 11:00 PM IST
ആദിവാസി പെൺകുട്ടികളെ ഊട്ടിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

Updated: July 25, 2018, 11:00 PM IST
കോഴിക്കോട്: വയനാട്ടിലെ ആദിവാസി പെൺകുട്ടികളെ ഊട്ടിയിലെത്തിച്ച് പീഡിപ്പിച്ച രണ്ടംഗ സംഘം പൊലീസിന്റെ പിടിയിലായി. കോഴിക്കോട് വളയം സ്വദേശി റിജു, കുറ്റ്യാടി സ്വദേശി അമൽ എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെയാണ് ഊട്ടിയിലേക്കു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പതിനേഴുകാരിയുമായി സൗഹൃദമുണ്ടാക്കിയ പ്രതികള്‍ ജൂണ്‍ 16ന് ഈ പെണ്‍കുട്ടിയെയും കൂട്ടുകാരിയായ പതിനാലുകാരിയെയും കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

ഊട്ടിയിലെ ലോഡ്ജില്‍ മുറിയെടുത്ത അമലും റിജുവും പതിനേഴുകാരിയെ പീഡിപ്പിക്കുകയും പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് പിറ്റേദിവസം പെണ്‍കുട്ടികളുമായി നാട്ടിലേക്കു തിരിച്ച പ്രതികള്‍ ഇവരെ ബത്തേരിയില്‍ ഇറക്കിവിട്ട ശേഷം വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ വലയിലായതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
First published: July 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...