നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'വിഐപി'ട്രെയിനുകളിൽ മോഷണം; തൊണ്ടിയുമായി മടങ്ങുന്നത് വിമാനത്തിൽ; യുവാവും സഹായിയും അറസ്റ്റിൽ

  'വിഐപി'ട്രെയിനുകളിൽ മോഷണം; തൊണ്ടിയുമായി മടങ്ങുന്നത് വിമാനത്തിൽ; യുവാവും സഹായിയും അറസ്റ്റിൽ

  എംബിബിഎസ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പുനീത് ഒരു റിട്ടയേർഡ് ആർമി മേജറിന്‍റെ മകനാണെന്നാണ് പൊലീസ് പറയുന്നത്

  • Share this:
   കാൻപുർ: രാജധാനി എക്സ്പ്രസ് അടക്കം വിഐപി ട്രെയിനുകളിൽ മോഷണം പതിവാക്കിയ യുവാവും സഹായിയും അറസ്റ്റിൽ. പിലിഭിറ്റി സ്വദേശി പുനീത് കുമാർ എന്നായാളും സഹായിയുമാണ് അറസ്റ്റിലായത്. എംബിബിഎസ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പുനീത് ഒരു റിട്ടയേർഡ് ആർമി മേജറിന്‍റെ മകനാണെന്നാണ് പൊലീസ് പറയുന്നത്. നല്ലത് വിദ്യാഭ്യാസ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നുള്ളയാളാണ് യുവാവെന്നും പൊലീസ് വ്യക്തമാക്കി.

   മുസാഫര്‍ നഗറില്‍ നിന്നുള്ള ബിജെപി എംപി അജയ് നിഷാദ് നൽകിയ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് 'വിഐപി' ട്രെയിനുകളിലെ 'ഹൈടെക്'മോഷണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. പട്ന--ഡൽഹി രാജധാനി എക്സ്പ്രസിലെ യാത്രയ്ക്കിടെ എംപിയുടെ ഭാര്യയുടെ പക്കൽ നിന്നും മൂന്ന് ലക്ഷം രൂപ മോഷണം പോയിരുന്നു. കാൻപുർ-ഡൽഹി സ്റ്റേഷനുകള്‍ക്കിടയിൽ വച്ച് കഴിഞ്ഞ ഒക്ടോബർ 27നാണ് മോഷണം നടന്നത്. ഇതിനു ശേഷവും രാജനാധി എക്സ്പ്രസിൽ നിന്നും നിരവധി മോഷണപരാതികൾ ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ പല ടീമുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു എന്നാണ് റെയില്‍വെ പൊലീസ് ഇന്‍സ്പെക്ടർ രാം മോഹൻ അറിയിച്ചത്.

   ALSO READ: US Election 2020| ജോ ബൈഡന് മുൻതൂക്കം; ഫ്ളോറിഡയിലും ഒഹിയോയിലും ട്രംപിന് ലീഡ്[NEWS]Arnab Goswami Arrested | ആത്മഹത്യാപ്രേരണക്കേസ്: റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി അറസ്റ്റിൽ
   [NEWS]
   Bineesh Kodiyeri| ബിനീഷ് കോടിയേരിയുടെ വീട് ഉൾപ്പെടെ ആറിടങ്ങളിൽ ഇഡിയുടെ റെയ്ഡ്; ഒപ്പം സിആർപിഎഫും കർണാടക പൊലീസും[NEWS]

   എംപിയുടെ ഭാര്യ എസി കോച്ചിലായിരുന്നു സഞ്ചരിച്ചത്. ഈ മോഷണം ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ച പൊലീസ് ചില സിസിറ്റിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പുനീതിന്‍റെ ചലനങ്ങൾ സംശയാസ്പദമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ മൊബൈൽ നമ്പര്‍ ട്രേസ് ചെയ്ത് വിവിധ എജൻസികളുടെ സഹായത്തോടെ ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും തുടങ്ങി. ഇതിനിടെ നവംബർ ഒന്നിന് വീണ്ടും ട്രെയിനുള്ളിൽ മോഷണം നടന്നു. തുടർന്ന് പുനീതിനായി വലവിരിച്ച പൊലീസ് ഇയാളെ കുടുക്കുകയായിരുന്നു.

   മോഷണമുതലുമായി ഡൽഹിയിൽ നിന്ന് വിമാനത്തിലാണ് ഇയാൾ നാട്ടിലേക്ക് മടങ്ങുന്നത്. മോഷണം കഴിഞ്ഞെത്തിയ പുനീതിനെ ലഖ്നൗ എയർപോർട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ വികാരധീനനായ ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു. ഡൽഹിയിലെ വൃന്ദാവൻ കോളനിയിലാണ് താമസമെന്നും യാത്രക്കാരൻ ചമഞ്ഞെത്തി ട്രെയിനിൽ മോഷണങ്ങൾ നടത്താറുണ്ടെന്നും ഇയാൾ സമ്മതിച്ചു. ഇയാളുടെ സുഹൃത്തായ പ്രദീപ് യാദവ് എന്നയാളും അറസ്റ്റിലായിട്ടുണ്ട്.

   കുമാറിൽ നിന്നും 1.95 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. ലക്നൗവിൽ ഒരു ഹുക്കാ ബാർ നടത്തിവരികയാണ് പുനീത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് പതിനാല് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായി. ഇത് തീർക്കുന്നതിനായാണ് മോഷണത്തിനിറങ്ങിയതെന്നാണ് ഇയാള്‍ മൊഴി നൽകിയത്.
   Published by:Asha Sulfiker
   First published:
   )}