• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വൃദ്ധയെ കൊന്ന് ചാക്കിൽകെട്ടിവെച്ച നിലയിൽ; രണ്ടുപേർ കസ്റ്റഡിയിൽ

സ്വർണാഭരണം തട്ടിയെടുക്കാൻവേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു

news18
Updated: February 11, 2019, 7:03 PM IST
വൃദ്ധയെ കൊന്ന് ചാക്കിൽകെട്ടിവെച്ച നിലയിൽ; രണ്ടുപേർ കസ്റ്റഡിയിൽ
സ്വർണാഭരണം തട്ടിയെടുക്കാൻവേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു
news18
Updated: February 11, 2019, 7:03 PM IST
പാലക്കാട്: വൃദ്ധയെ കൊലപ്പെടുത്തി ചാക്കിൽകെട്ടിവെച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിലായി. പാലക്കാട് മാത്തൂർ സ്വദേശികളായ ഷൈജു, വിജേഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ദിവസം കാണാതായ ഓമന എന്ന സ്ത്രീയെയാണ് കൊന്ന് ചാക്കിൽകെട്ടിവെച്ച നിലയിൽ അടുത്ത വീട്ടിൽ നിന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷമാണ് ഓമനയെ കാണാതായത്. ഇതേത്തുടർന്ന് ബന്ധു വീടുകളിൽ ഉൾപ്പടെ അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇന്ന് ഉച്ചയോടെയാണ് ഓമനയുടെ വീട്ടിൽനിന്ന് 200 മീറ്റർ അകലെയുള്ള ഷൈജുവിന്‍റെ വീട്ടിലെ കിടപ്പുമുറിയിൽനിന്ന് മൃതദേഹം കണ്ടെത്തുന്നത്. ഷൈജുവിന്‍റെ വീട്ടിന് സമീപത്ത് ഓമയ്ക്ക് കൃഷിസ്ഥലം ഉണ്ടായിരുന്നു.

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന യുവതിക്ക് ജീവപര്യന്തം; കാമുകനെ വെറുതേ വിട്ടു

ഇന്നുരാവിലെ അടുത്തുള്ള ജ്വല്ലറിയിൽ സ്വർണവള വിൽക്കാനായി എത്തിയപ്പോൾ സംശയം തോന്നിയ ഷൈജുവിനെയും സുഹൃത്ത് വിജേഷിനെയും നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓമനയുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ ഷൈജുവിന്‍റെ വീട്ടിൽനിന്ന് കണ്ടെത്തിയത്. ഷൈജുവിനെയും വിജേഷിനെയും നാട്ടുകാർ പൊലീസിന് കൈമാറി.

സ്വർണാഭരണം തട്ടിയെടുക്കാൻവേണ്ടി ഷൈജുവും വിജേഷും ചേർന്ന് ഓമനയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഷൈജുവും വിജേഷും ലഹരിക്ക് അടിമയാണെന്നും സ്ഥിരമായി സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്നവരാണെന്നും നാട്ടുകാർ പറയുന്നു.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.
First published: February 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...