• HOME
 • »
 • NEWS
 • »
 • crime
 • »
 • KSRTC വനിതാ കണ്ടക്ടർക്കുനേരെ കൈയ്യേറ്റം; രണ്ടുപേർ അറസ്റ്റിൽ

KSRTC വനിതാ കണ്ടക്ടർക്കുനേരെ കൈയ്യേറ്റം; രണ്ടുപേർ അറസ്റ്റിൽ

പൊലീസിനെ വിളിക്കാൻ ശ്രമിച്ച വനിതാ കണ്ടക്ടറുടെ മൊബൈൽ തട്ടിപ്പറിക്കുകയും പിറകിലേക്ക് തള്ളിയിട്ട് മർദ്ദിക്കുകയും ചെയ്തു

KSRTC

KSRTC

 • Last Updated :
 • Share this:
  കോട്ടയം: കെ.എസ്.ആര്‍.ടി.സി വനിത കണ്ടക്ടര്‍ക്ക് നേരെ കൈയേറ്റമുണ്ടായ സംഭവത്തിൽ സ്വകാര്യബസ് ജീവനക്കാരായ രണ്ടുപേര്‍ അറസ്റ്റില്‍. വടയാര്‍ പുതിയത്ത് താഴ്ചയില്‍ സാബു ഗോപി (47), വെള്ളൂര്‍ ഐക്യരശ്ശേരിയില്‍ അനന്തുപ്രസാദ് (30) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി വൈറ്റില-കോട്ടയം ചെയിൻ സർവീസിന്‍റെ അവസാന ട്രിപ്പിലാണ് സംഭവം. 8.15ന് വൈറ്റിലയില്‍നിന്ന് പുറപ്പെട്ട് പത്ത് മണിക്കാണ് ബസ് കോട്ടയത്തെത്താറുള്ളത്. ശനിയാഴ്ച അല്‍പം വൈകി 8.40നാണ് ബസ് പുറപ്പെട്ടത്. വൈറ്റില ഹബിനു പുറത്തുനിന്നാണ് സാബുവും അനന്തുപ്രസാദും മദ്യപിച്ച്‌ ബസിൽ കയറിയത്. ബസിലെ സ്ഥിരം യാത്രക്കാരും ഇതേ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ് ഇവർ. നേരത്തെയും സ്ഥിരമായി ഇവർ വനിത കണ്ടക്റോടു മോശമായി പെരുമാറിയിട്ടുണ്ട്. പല തവണ താക്കീത് നൽകിയെങ്കിലും വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറുന്നത് ആവർത്തിക്കുകയായിരുന്നു.

  ടിക്കറ്റിന് കാശ് നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവങ്ങളുടെ തുടക്കം. നേരത്തെയും ഇവർ ബസിൽ കയറി ടിക്കറ്റ് വാങ്ങിയശേഷം പണം നൽകാൻ വൈകുന്നത് പതിവായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ കഴിഞ്ഞ ദിവസം ഇവർ വനിതാ കണ്ടക്ടറുടെ വീഡിയോ മൊബൈലിൽ പകർത്താൻ ശ്രമിച്ചു. ഇത് വിലക്കിയപ്പോൾ അസഭ്യം പറയുകയായിരുന്നു. ഇതോടെ മറ്റ് യാത്രക്കാർ ഇടപെട്ടു. ചോദ്യം ചെയ്ത യാത്രക്കാരനെ പ്രതികൾ തല്ലുകയും ചെയ്തു. ഇതുകൊണ്ട് പൊലീസിനെ വിളിക്കാൻ ശ്രമിച്ച വനിതാ കണ്ടക്ടറുടെ മൊബൈൽ തട്ടിപ്പറിക്കുകയും പിറകിലേക്ക് തള്ളിയിടുകയും ചെയ്തു.

  അതിനുശേഷം വനിതാ കണ്ടക്ടറെ മർദ്ദിക്കുകയും ചെയ്തു. ഈ സമയം ബസ് നീര്‍പ്പാറയിലെത്തിയിരുന്നു. ഉടന്‍ തലയോലപ്പറമ്പ് സ്റ്റേഷനില്‍ ബസ് എത്തിച്ച്‌ പരാതി നല്‍കി. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്റ്റേഷനില്‍വെച്ചാണ് കണ്ടക്ടറുടെ മൊബൈല്‍ ഫോണ്‍ തിരികെ നല്‍കിയത്. ബസ് ട്രിപ് തലയോലപ്പറമ്ബില്‍ അവസാനിപ്പിച്ചു. യാത്രക്കാരെ പിന്നാലെ വന്ന മറ്റൊരു ബസില്‍ കയറ്റിവിട്ടു. കോട്ടയം സ്വദേശിനിയായ കണ്ടക്ടര്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇവരെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

  പിണങ്ങിക്കഴിയുന്ന ഭാര്യയെ ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ;പ്രകോപനം സംരക്ഷണം ആവശ്യപ്പെട്ട് കൊടുത്ത കേസ്

  കൊല്ലം: ഭാര്യയെ ആക്രമിച്ച ഭർത്താവിനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചിതറ മടത്തറ ചരുവിള വീട്ടിൽ മധുവിന്‍റെ മകൻ 37 വയസുള്ള അതുൽ ദാസിനെയാണ് അറസ്റ്റ് ചെയ്തത്. അതുൽദാസുമായി പിണങ്ങി കഴിയുന്ന ഭാര്യ തന്റെ സ്ഥാപനത്തിനും താമസസ്ഥലത്തിനും അതുൽദാസിൽനിന്നും സംരക്ഷണം ആവശ്യപ്പെട്ട് കേസ് കൊടുത്തതിലുള്ള വിരോധത്താലാണ് ആക്രമിച്ചത്.

  കഴിഞ്ഞ ദിവസം രാത്രിയോടെ തന്റെ ഭാര്യ താമസിക്കുന്ന വീട്ടിൽ സുഹൃത്തുമായി എത്തിയ പ്രതി മുകളിലത്തെ നിലയില്‍ എത്തി വാതില്‍ തള്ളിതുറന്നു കൈയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തിൽ കുത്താൻ ശ്രമിക്കുകയായിരുന്നു. ആ സമയം വീട്ടിലുണ്ടായിരുന്ന യുവതിയുടെ സുഹൃത്തായ ഷാഹിനയും ഭര്‍ത്താവായ അല്‍ത്താഫ് എന്നിവര്‍ ചേര്‍ന്ന് പിടിച്ച് മാറ്റി രക്ഷപ്പെടുത്തുകയുമായിരുന്നു. കടയ്ക്കൽ ഐ.എസ്.എച്ച്.ഒ പി എസ് രാജേഷ്, എസ് ഐ ഷാനവാസ്, എ.എസ്.ഐ ഉണ്ണികൃഷ്ണൻ, എ.എസ്.ഐ ബിനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
  Published by:Anuraj GR
  First published: