• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | മൂവായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

Arrest | മൂവായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

ബാങ്ക് ജംഗ്ഷന് സമീപമുള്ള കടയില്‍ നിന്നാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് ഇവര്‍ കൂട്ടമായി പായ്ക്കറ്റുകള്‍ എത്തിച്ചിരുന്നത്.

  • Share this:
കൊച്ചി :മൂവായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് അതിഥി തൊഴിലാളികള്‍ പോലീസിന്റെ പിടിയില്‍. (Arrest )ഒഡീഷ സ്വദേശികളായ ഹിരലാല്‍ ജന, ശക്തികപൂര്‍ എന്നിവരെയാണ് ആലുവ പോലീസ്  അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ബാങ്ക് ജംഗ്ഷന് സമീപമുള്ള കടയില്‍ നിന്നാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് ഇവര്‍ കൂട്ടമായി പായ്ക്കറ്റുകള്‍ എത്തിച്ചിരുന്നത്.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ തന്നെയാണ് വില്‍പ്പന നടത്തിയിരുന്നത്. പായ്ക്കറ്റിന് അമ്പതു രൂപയ്ക്കുവരെയാണ് വില്‍പന. നേരത്തെയും വലിയതോതില്‍ ലഹരി വസ്തുക്കള്‍ ഇവര്‍ കൊണ്ടുവന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇന്‍സ്‌പെക്ടര്‍ എല്‍. അനില്‍കുമാര്‍, എസ് .ഐമാരായ അബ്ദുള്‍ റൗഫ്, ആനന്ദ്, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ കെ.ബി സജീവ്, എന്‍.എ മുഹമ്മദ് അമീര്‍ , മാഹിന്‍ ഷാ അബൂബക്കര്‍, എച്ച്.ഹാരിസ്, രജീഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.

Also Read-POCSO കേസില്‍ ഒളിവില്‍ പോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രണ്ടു വര്‍ഷത്തിന് ശേഷം ഹൈദരാബാദില്‍ പിടിയില്‍

അതേ സമയം വാഹന പരിശോധനക്കിടെ വടിവാളുമായി രണ്ടു പേര്‍ പിടിയില്‍.അത്താണി വാഴവച്ചുപറമ്പില്‍ പ്രസാദ്, കോടശേരി പരിയാരം കോട്ടാറ്റി വീട്ടില്‍ അനീഷ് എന്നിവരെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്.

Also Read-POCSO | പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച പ്രതിയ്ക്ക് 48 വര്‍ഷം കഠിനതടവ്

അത്താണി വി.ഐ.പി റോഡില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം പ്രത്യേക സംഘം രാത്രികാല പരിശോധന നടത്തുമ്പോഴാണ് ഇവര്‍ ബൈക്കില്‍ കടന്നുപോകുന്നത് ശ്രദ്ധയില്‍ പെട്ടത്. പോലീസിനെക്കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Also Read-Drug case | ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസിലെ പഞ്ചായത്തംഗം രാജിവെച്ചു

പ്രസാദ് കൊലപാതക ശ്രമം അടക്കം പന്ത്രണ്ട് കേസുകളിലെ പ്രതിയും, നെടുമ്പാശേരി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ടയാളുമാണ്. എസ്.എച്ച്.ഒ പി.എം.ബൈജു, എസ്.ഐമാരായ വി.എസ്.പ്രസാദ്കുമാര്‍, ജോസ് എ.എസ്.ഐ ബൈജു കുര്യന്‍ എസ്.സി.പി.ഒമാരായ എന്‍.ജി.ജിസ്‌മോന്‍, ഷാക്കിര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Published by:Jayashankar AV
First published: