• HOME
 • »
 • NEWS
 • »
 • crime
 • »
 • പത്തനംതിട്ടയിൽ 154 ഗ്രാം MDMA പിടിച്ചെടുത്ത കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ; ഇതുവരെ പിടിയിലായത് 8 പ്രതികൾ

പത്തനംതിട്ടയിൽ 154 ഗ്രാം MDMA പിടിച്ചെടുത്ത കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ; ഇതുവരെ പിടിയിലായത് 8 പ്രതികൾ

പന്തളത്തെ ഒരു ഹോട്ടൽ മുറിയിൽ നിന്നും 154 ഗ്രാം എംഡിഎംഎയുമായി 5 പേരെ പോലീസ് പിടികൂടിയിരുന്നു.

 • Last Updated :
 • Share this:
  പത്തനംതിട്ട: ഗുരുതരമായ ശാരീരിക മാനസിക ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന ലഹരിമരുന്നായ മെത്തലീൻ ഡയോക്സി മെത്താംഫീറ്റമിൻ ( MDMA) പന്തളത്തു നിന്നും വലിയ അളവിൽ പിടിച്ചെടുത്ത കേസിൽ രണ്ടുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം പിടികൂടി. കഴിഞ്ഞമാസം 30 ന് പന്തളത്തെ ഒരു ഹോട്ടൽ മുറിയിൽ നിന്നും 154 ഗ്രാം എം ഡി എം എയുമായി 5 പേരെ ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടിയിരുന്നു. ഈ കേസിലാണ് കണ്ണികളായ രണ്ടുപേർ കൂടി പിടിയിലായത്.

  കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി റമീസ് മനോജ്‌ (23), തൃശൂർ ചാലക്കൽ സ്വദേശി കുഞ്ഞ് എന്ന് വിളിക്കുന്ന യുവരാജ് (22) എന്നിവരാണ് പിടിയിലായത്. റമീസ് കേസിൽ ഏഴാം പ്രതിയാണ്, യുവരാജ് എട്ടാം പ്രതിയും. ഇതുവരെ പിടിയിലായത് 8 പ്രതികളാണ്. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയായിരുന്നു പന്തളത്തേത്.

  ഒന്നുമുതൽ 5 വരെ പ്രതികളെ ജൂലൈ 30 നും, ആറാം പ്രതി സിദ്ധീക്കിനെ ഈമാസം 10 ന് ബംഗളുരു നിന്നും അതിസാഹസികമായാണ് പിടികൂടുകയത്. ആദ്യം അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ എം ഡി എം എ യുടെ ഉറവിടം തേടി സംഘം ബെംഗളൂരുവിലെത്തുകയും അവിടെ നിന്ന് ആറാം പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനെതുടർന്നാണ് കേസിലെ ഏഴും എട്ടും പ്രതികളായ റമീസ് മനോജും, യുവരാജും കുടുങ്ങിയത്.

  Also Read-പത്താംക്ലാസ് വിദ്യാർഥിനി പരീക്ഷയ്ക്ക് മാർക്ക് ലഭിക്കാന്‍ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട അധ്യാപകന്‍‌ അറസ്റ്റിൽ

  റമീസിനെ പിടികൂടുമ്പോൾ ഇയാളുടെ സ്വിഫ്റ്റ് കാറിൽ നിന്നും മൊബൈൽ ഫോൺ, ബെoഗളുരു വൃന്ദാവൻ എഞ്ചിനിയറിങ്ങ് കോളേജിന്റെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ഫെഡറൽ ബാങ്ക് എ ടി എം കാർഡ്,2 വെയിങ് മെഷീൻ, ഫിൽറ്റർ പേപ്പർ അടങ്ങിയ പൊതി, ലഹരിവസ്തുക്കൾ പൊടിക്കാൻ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയ ക്രഷർ, ലഹരിവസ്തു വലിക്കുന്നതിനുള്ള ഷൂട്ടർ എന്ന ഉപകരണം തുടങ്ങിയവ പിടിച്ചെടുത്തു.

  പഠനത്തിനിടയിൽ തന്നെ ലഹരിമരുന്ന് കച്ചവടക്കാരുമായി ബന്ധപ്പെടുകയും, ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും, വിപണനം നടത്തുന്നതിന് വാഹകരായി പ്രവർത്തിച്ചുവരുന്നതായും വ്യക്തമായി. റമീസിന്റെ കാഞ്ഞിരപ്പള്ളി ഫെഡറൽ ബാങ്ക് ശാഖയിലെ അക്കൗണ്ടിൽ ആറുമാസത്തിനിടെ നടന്നത് 37,21,674 രൂപയുടെ ഇടപാടാണ് നടന്നത്. ഇതേ കാലയളവിൽ യുവരാജിന്റെ തൃശൂർ ചിറ്റിലപ്പള്ളി ഫെഡറൽ ബാങ്ക് അക്കൗണ്ടിലെ ഇടപാട് 60,68,772 ലക്ഷവും, തൃശൂർ യൂണിയൻ ബാങ്കിന്റെ അമല ശാഖയിലെ അക്കൗണ്ടിലേത് 17,52,297 രൂപയുടേതുമാണ് കണ്ടെത്തിയത്.

  Also Read-POCSO കേസിൽ ഡിവൈഎഫ്ഐ നേതാവും സഹോദരനും അറസ്റ്റിൽ; കോടതിവളപ്പിൽ ജീവനൊടുക്കാൻ സഹോദരന്റെ ശ്രമം

  പ്രതികൾ ബംഗളുരു, ഗോവ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ ഇടയ്ക്കിടെ വിനോദസഞ്ചാരം നടത്തുകയും, ആഡംബര ജീവിതം നയിക്കുകയും മുന്തിയ ഇനം വാഹനങ്ങൾ സ്വന്തമാക്കുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.

  അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നിർദേശപ്രകാരം, പന്തളം പോലീസ് ഇൻസ്‌പെക്ടർ ശ്രീകുമാർ, എസ് ഐ മാരായ ശ്രീജിത്ത്‌, നജീബ്, ഡാൻസാഫ് എസ് ഐ അജി സാമൂവൽ, സി പി ഓ സുജിത്, പന്തളം പോലീസ് സ്റ്റേഷനിലെ ശരത്, നാദിർഷാ, രഘു, അർജുൻ കൃഷ്ണൻ, ജില്ലാ സൈബർ സെല്ലിലെ എസ് സി പി ഓ ആർ ആർ രാജേഷ് എന്നിവരുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
  Published by:Jayesh Krishnan
  First published: