നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കരിപ്പൂർ സ്വർണ കവർച്ച അസൂത്രണ കേസ്; രണ്ടുപേർ കൂടി പിടിയിൽ; ഇതുവരെ അറസ്റ്റിലായത് 23 പേർ

    കരിപ്പൂർ സ്വർണ കവർച്ച അസൂത്രണ കേസ്; രണ്ടുപേർ കൂടി പിടിയിൽ; ഇതുവരെ അറസ്റ്റിലായത് 23 പേർ

    കരിപ്പൂർ കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന അസ്കർ എയർ പോർട്ടിൽ നിന്നും കാരിയർമാരെ പുറത്തെത്തിച്ച് റിസീവർക്ക് കൈമാറുകയും, പലപ്പോഴും സ്വർണ്ണം സുരക്ഷിത സ്ഥലത്ത് എത്തിച്ച് കൊടുക്കാറുമുണ്ട് എന്ന് പോലീസ് പറയുന്നു

    Karippur_gold_Arrest

    Karippur_gold_Arrest

    • Share this:
      മലപ്പുറം: കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച ആസൂത്രണ കേസിൽ രണ്ട് പേര് കൂടി അറസ്റ്റിലായി. കരിപ്പൂർ എയർപോട്ട് കേന്ദ്രീകരിച്ച സംഘത്തിലെ മുഖ്യപ്രതി സജീമോന്റെ ഡ്രൈവറും സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ച് ഒത്താശ ചെയ്ത് കൊടുക്കുന്ന സംഘത്തിലെ അംഗങ്ങളായ കരിപ്പൂർ സ്വദേശി അസ്കർ ബാബു, അമീർ എന്നിവരെയാണ് കൊണ്ടോട്ടി ഡി വൈ എസ് പി അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

      സംഭവ ദിവസം കവർച്ചാ സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ചുള്ള സഹായങ്ങൾ ചെയ്തു കൊടുത്തത് ഇവരാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ഗൾഫിൽ നിന്നും സജിമോന് അയച്ചു കിട്ടിയ  ഫോട്ടോ എയർപോർട്ടിനുള്ളിൽ ഉള്ള അമീറിന് ഫോർവേർഡ് ചെയ്യുകയും ഇറങ്ങിയാൽ അറിയിക്കണമെന്നും വസ്ത്രം മാറാൻ സാധ്യതയുണ്ടെന്നു  നിരീക്ഷിക്കണമെന്നും സജിമോൻ നിർദേശം നൽകി. ഇത് പ്രകാരം അമീര് കാര്യങ്ങൾ അപ്പപ്പോൾ സജിമോനെ അറിയിച്ചു കൊണ്ടിരുന്നു. ആ വിവരമാണ് സജിമോൻ തത്സമയം ഗൾഫിലേക്ക് അറിയിച്ചു കൊണ്ടിരുന്നത്. അർജുൻ ആയങ്കി എയർപോർട്ടിൽ നിൽക്കുന്ന ഫോട്ടോയും അപ്രകാരം അയച്ചിരുന്നു.

      മണിക്കൂറുകളോളം അർജുൻ ആയങ്കിയുടെ ചലനങ്ങൾ  ഇയാൾ നിരീക്ഷിച്ചു വിവരങ്ങൾ സജിമോന് കൈമാറിയിരുന്നു. അർജുൻ ആയങ്കി കാറിൽ കയറി പോകുന്ന വിവരം  സജിമോനെ അറിയിച്ചതും ഇയാളാണ്. അതേ തുടർന്നാണ് മറ്റു സംഘംഗങ്ങൾ ആയങ്കിയെ പിൻതുടർന്നതും , അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നതും. കരിപ്പൂർ കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന അസ്കർ എയർ പോർട്ടിൽ നിന്നും കാരിയർമാരെ പുറത്തെത്തിച്ച് റിസീവർക്ക് കൈമാറുകയും, പലപ്പോഴും സ്വർണ്ണം സുരക്ഷിത സ്ഥലത്ത് എത്തിച്ച് കൊടുക്കാറുമുണ്ട് എന്ന് പോലീസ് പറയുന്നു. ഇയാൾക്ക് കൊടുവള്ളി - താമരശ്ശേരി ഭാഗത്തുള്ള സ്വർണ്ണക്കടത്തുകാരുമായി  നല്ല ബന്ധമുള്ളതായും പോലീസ് സംശയിക്കുന്നു.

      രാമനാട്ടുകര വെച്ച് സംഘത്തിലുള്ള വാഹനം അപകടത്തിൽപ്പെട്ട വിവരമറിഞ്ഞ് ഗൾഫിൽ നിന്നുമുള്ള നിർദ്ദേശപ്രകാരം സംഭവസ്ഥലത്ത് അസ്കറും സജിമോനോടൊപ്പം എത്തി വിവരങ്ങൾ ഗൾഫിലേക്ക് കൈമാറിയാണ് മടങ്ങിയത്. ഇതോടെ ഈ കേസിൽ 23 പേർ അറസ്റ്റിലായി. സംഭവത്തിൽ ഉൾപ്പെട്ട ടിപ്പർ ലോറിയടക്കം 12 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികളെ റിമാൻ്റ് ചെയ്തു.

      മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിസിൻ്റ നേതൃത്വത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി അഷ്റഫ് പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി സഞ്ജീവ് ,കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ്. വി. കെ ,രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ , എസ് ഐ മാരായ സതീഷ് നാഥ്,  അബ്ദുൾ ഹനീഫ, ദിനേശ് കുമാർ  എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്
      Published by:Anuraj GR
      First published:
      )}