• HOME
  • »
  • NEWS
  • »
  • crime
  • »
  • Alappuzha| സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവം: പരിശീലനം നൽകിയവർ പിടിയിൽ

Alappuzha| സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവം: പരിശീലനം നൽകിയവർ പിടിയിൽ

ബോംബ് കണ്ടെത്തിയ കേസിൽ രാഹുൽ രാധാകൃഷ്ണൻ, കൊച്ചുകുട്ടൻ എന്നിവരെ നേരത്തെ  അറസ്റ്റ് ചെയ്തിരുന്നു.

കൊല്ലപ്പെട്ട അരുൺ കുമാർ

കൊല്ലപ്പെട്ട അരുൺ കുമാർ

  • Share this:
    ആലപ്പുഴ: ചാത്തനാട് സ്ഫോടക വസ്തു (Explosive material) പൊട്ടിത്തെറിച്ച് യുവാവ്  കൊല്ലപ്പെടുകയും എതിർ സംഘ നേതാവിന്റെ വീട്ടിൽ നിന്ന് ബോംബ് (Bomb)കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ബോംബ് നിർമ്മാണ പരിശീലനം നൽകിയ പ്രതിയും സഹായിയും അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര പുതുവൽ പുത്തൻവീട്ടിൽ ജോളി (39) പാതിരാപ്പള്ളി വടശേരിയിൽ ജിനോയി ബാബു (24) എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ബാഗിൽ നിന്ന് കഞ്ചാവും കണ്ടെത്തി.

    ബോംബ് കണ്ടെത്തിയ കേസിൽ രാഹുൽ രാധാകൃഷ്ണൻ, കൊച്ചുകുട്ടൻ എന്നിവരെ നേരത്തെ  അറസ്റ്റ് ചെയ്തിരുന്നു. കണ്ണൻ സ്ഫോടനത്തിൽ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പാണ് ജോളി ഓമനപ്പുഴയിലെ റിസോർട്ടിൽ എത്തി ബോംബ് നിർമ്മാണത്തിൽ പരിശീലനം നൽകിയത്.നേരത്തെ ജയിലിൽ വെച്ച് കണ്ണനുമായും രാഹുൽ രാധാകൃഷ്ണനുമായും ജോളിക്ക് അടുപ്പമുണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു.

    ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ മാറ്റി ജോളി മറ്റൊരു നമ്പർ ഉപയോഗിച്ചു. അതും പൊലീസ് പിന്തുടർന്നു.തിരുവനന്തപുരത്ത് നിന്ന് കടന്ന ജോളി പഴനി കൊയമ്പത്തൂർ എന്നിവിടങ്ങളിൽ കറങ്ങി നടന്നു. ടവർ ലൊക്കേഷൻ മനസിലാക്കിയാണ് പാതിരാപ്പള്ളിയിൽ എത്തിയപ്പോൾ പിടികൂടിയത്.

    Also Read-5 സ്റ്റാർ ഹോട്ടലിലെ വിവാഹത്തിൽ ബന്ധുവായി ചമഞ്ഞ് ആൾമാറാട്ടം; 2 കോടിയുടെ വജ്രാഭരണവുമായി മുങ്ങി യുവാവ്

    കഴിഞ്ഞ പതിനെട്ടിനാണ് ചാത്തനാട് ശ്മശാനത്തിന് സമീപം തോണ്ടൻ കുളങ്ങര കിളിയൻ പറമ്പിൽ ലേ കണ്ണൻ എന്ന അരുൺ കുമാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. കൈവശം സൂക്ഷിച്ചിരുന്ന നാടൻ ബോംബ് പൊട്ടി കണ്ണൻ കൊല്ലപ്പെട്ടു എന്നാണ് പൊലീസ് പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുൻപ് കണ്ണന്റെ കൂട്ടുകാരനും പിന്നീട് ശത്രുവുമായ രാഹുൽ രാധാകൃഷണന്റെ കൊച്ചു കളപ്പുരയിലെ വാടക വീട്ടിൽ നിന്നും നാടൻ ബോംബ് കണ്ടെത്തിയത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ജോളി തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.
    Also Read-മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ കെ. രാധാകൃഷ്ണനെതിരെ പെൺവാണിഭക്കേസ് പ്രചരിപ്പിച്ച് സി.പി.എം. അണികൾ

    കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പാതിരാപ്പള്ളി പുന്നയിൽ ജോസഫ് ആന്റണിയെ കഴിഞ്ഞ ദിവസം 65 ഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ജോളിയും ജിനോയും അറസ്റ്റിലായത്.സിഐ കെ പി വിനോദ് എസ് ഐ നിധിൻ രാജ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്
    Published by:Naseeba TC
    First published: