• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape Case | പൂപ്പാറ കൂട്ടബലാത്സംഗ കേസ്; രണ്ടു ഇതരസംസ്ഥാനക്കാര്‍ കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Rape Case | പൂപ്പാറ കൂട്ടബലാത്സംഗ കേസ്; രണ്ടു ഇതരസംസ്ഥാനക്കാര്‍ കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം എട്ടായി

രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളില്‍ വച്ച് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചതായി സ്ഥിരീകരിച്ചിരുന്നു.

  • Share this:
    ഇടുക്കി: പൂപ്പാറയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം(Gang Rape) ചെയ്ത കേസില്‍ രണ്ടു ഇതരസംസ്ഥാനക്കാര്‍കൂടി പിടിയില്‍(Arrest). മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാര്‍ യാദവ്, ഖേംസിംഗ് എന്നിവരാണ് അറസ്റ്റിലായത്. രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളില്‍ വച്ച് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചതായി സ്ഥിരീകരിച്ചിരുന്നു.

    കൗണ്‍സിലിംഗില്‍ നല്‍കിയ മൊഴിയെ തുടര്‍ന്നാണ് അറസ്റ്റ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ശിവ,സുഗന്ധ്, പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍, എന്നിവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്കിരുന്നു.

    Also Read-Gang Rape | ഇടുക്കിയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത നാലു പേര്‍ അറസ്റ്റില്‍; രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

    ശിവ, സുഗന്ത്, സാമുവല്‍ എന്നിവരെയാണ് പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ മറ്റുള്ളവര്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദ്ദച്ചവരും സഹായം ചെയ്തു കൊടുത്തവരുമാണ്. ആണ്‍സുഹൃത്തിനൊപ്പം കഴിഞ്ഞ ഞായറാഴ്ച പൂപ്പാറ കാണാനെത്തിയ പെണ്‍കുട്ടിയെയാണ് പ്രദേശവാസികളായ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്.

    സുഹൃത്തിനെ മര്‍ദിച്ച് ഓടിച്ചശേഷം പെണ്‍കുട്ടിയെ തേയിലത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.നാല് പേര്‍ ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിയ്ക്കുന്നത്.

    Also Read-Gangrape | ഹൈദരാബാദിൽ കാറിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; ഒരാൾ അറസ്റ്റിൽ

    ഏലത്തോട്ടത്തില്‍ ജോലിക്കായി ബംഗാളില്‍നിന്ന് മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പെണ്‍കുട്ടി. ഇതേ തോട്ടത്തില്‍ പണിക്കെത്തുന്ന യുവാവിനൊപ്പമാണ് പൂപ്പാറയിലെത്തിയത്.
    Published by:Jayesh Krishnan
    First published: