സിനിമ മേക്കപ്പ് ആർട്ടിസ്റ്റിന്റെ ഹണി ട്രാപ്പ്; രണ്ടുപേർ കൂടി പിടിയിൽ
Two more arrests in the case related to a honey trap set by a make-up artist | നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയ കേസില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി

honey trap
- News18 Malayalam
- Last Updated: February 13, 2020, 5:20 PM IST
കൊച്ചി: യുവ വ്യവസായിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയ കേസില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി. ജോയ്, ഫിജിന് എന്നിവരാണ് കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസിന്റെ പിടിയിലായത്. വിജയ്യുടെ മെർസൽ, വി.കെ. പ്രകാശ് ചിത്രം പ്രാണ തുടങ്ങിയ സിനിമകളിൽ നായികയുടെ മേക്കപ്പ്അപ്പ് ആർട്ടിസ്റ്റായിരുന്ന ജൂലിയുടെ കൂട്ടാളികളാണിവർ.
നഗ്ന ദൃശ്യം പ്രചരിപ്പിച്ച ഇവരുടെ സംഘത്തിലുള്ള ആലുവ സ്വദേശിയെ പോലീസ് തിരഞ്ഞു വരികയാണ്. കേസില്‍ കഴിഞ്ഞയാഴ്ച പിടിയിലായ ജൂലി, കൃഷ്ണകുമാര്‍ എന്ന രഞ്ജീഷ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. വ്യവസായിയില്‍ നിന്ന് പണം തട്ടാന്‍ സഹായിച്ചവരാണ് പിടിയിലായ ജോയിയും ഫിജിയും. 
ജൂലിയുടെ ക്ഷണമനുസരിച്ച് കാക്കനാട്ടെ വാടകവീട്ടില്‍ എത്തിയ വ്യവസായിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു എന്നാണ് കേസ്. ജൂലിയുമായി സംസാരിക്കുന്നതിനിടെ ജൂലിയുടെ കൂട്ടാളികളായ മൂന്ന് പേര് വീട്ടില്‍ എത്തുകയും അനാശാസ്യമാണ് നടക്കുന്നതെന്ന് പറഞ്ഞ് മര്‍ദ്ദിച്ച ശേഷം നഗ്നനാക്കി വീഡിയോ ചിത്രീകരിക്കുകയായിരുന്നു.
എ.ടി.എം. കാര്‍ഡ് പിടിച്ചുവാങ്ങി 50,000 രൂപ സംഘം പിന്‍വലിച്ചു. കാറും മൊബൈല്‍ഫോണുകളും തട്ടിയെടുത്ത ശേഷമാണ് വ്യവസായിയെ വിട്ടയച്ചത്. ശേഷിക്കുന്ന തുക പറഞ്ഞ സമയത്തു കിട്ടാതിരുന്നതോടെ യുവാക്കളുടെ സുഹൃത്തുക്കൾക്കു വീഡിയോയിലെ രംഗങ്ങള്‍ ജൂലി അയച്ചു നല്കി. ജൂലിക്കെതിരെ ഒരുമാസത്തിനുള്ള രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.