• HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ 2 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ 2 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 37 ആയി

  • Share this:
പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേർ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് നേതാക്കളായായിരുന്ന രണ്ട് പേരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 37 ആയി. പിഎഫ്ഐ കുലുക്കല്ലൂർ ഏരിയ സെക്രട്ടറി സെയ്താലി, പിഎഫ്ഐ യൂണിറ്റ് അംഗം റഷീദ് എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെ ഒളിക്കാൻ സഹായിച്ചതും വാഹനങ്ങൾ ഒളിപ്പിച്ചതിലും ഇവർക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം ശ്രീനിവാസന്‍ വധക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് നേരെ വധഭീഷണി മുഴക്കിയുള്ള ടെലഫോണ്‍ സന്ദേശം ലഭിച്ചിരുന്നു.അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോടിക് സെൽ ഡിവൈഎസ്പി അനിൽകുമാറിനെ വിദേശത്ത് നിന്നും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

Also Read-'പാലക്കാട് നിന്ന് പോകന്നതിന് മുമ്പ് ശവപ്പെട്ടി തയ്യാറാക്കി വെച്ചോളൂ'; ശ്രീനിവാസൻ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന് വധഭീഷണി

കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റു ചെയ്യുന്നുവെന്നും പറഞ്ഞാണ് ഭീഷണി മുഴക്കിയത്. പാലക്കാട് നിന്നും പോകുന്നതിന് മുൻപ് ശവപ്പെട്ടി തയ്യാറാക്കി വെക്കാൻ പറഞ്ഞതായി ഡിവൈഎസ്പി പരാതിയിൽ പറയുന്നു. സംഭവത്തിൽ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു.

എലപ്പുള്ളിയിൽ പോപ്പുലർഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ വർഷം  ഏപ്രിൽ 16ന്  ആർ എസ് എസ് നേതാവ് ശ്രീനിവാസനെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ കടയിൽ കയറി വെട്ടിക്കൊന്നത്.

ആർഎസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിതിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിരുന്നു സുബൈർ വധം. സുബൈർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ശ്രീനിവാസനെ കൊലപ്പെടുത്തുന്നത്. 24 മണിക്കൂറിനുള്ളിൽ പ്രതികാരം ചെയ്യണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകം.
Published by:Arun krishna
First published: