നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • RSS പ്രവർത്തകനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; രണ്ട് NDF പ്രവർത്തകർക്ക് 4 വർഷം തടവും 10000 രൂപ പിഴയും

  RSS പ്രവർത്തകനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; രണ്ട് NDF പ്രവർത്തകർക്ക് 4 വർഷം തടവും 10000 രൂപ പിഴയും

  നൗഷാദ് (27), എ.പി.മുനീര്‍ (34) എന്നിവരെയാണ് നാലു വര്‍ഷം തടവും 10,000 രൂപ പിഴയടക്കാനും തലശ്ശേരി നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി മുഹമ്മദ് റയിസ് ശിക്ഷിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കണ്ണൂർ: ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസില്‍ തലശേരി ശിവപുരത്തെ രണ്ട് എന്‍. ഡി. എഫ്. പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും. ഏഴ് കുറ്റാരോപിതരുള്ള കേസില്‍ ഒന്നാം പ്രതി വട്ടക്കണ്ടി വീട്ടില്‍ ടി. കെ. നൗഷാദ് (27), രണ്ടാം പ്രതി കിഴക്കയില്‍ എ.പി.മുനീര്‍ (34) എന്നിവരെയാണ് നാലു വര്‍ഷം തടവും 10,000 രൂപ പിഴയടക്കാനും തലശ്ശേരി നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി മുഹമ്മദ് റയിസ് ശിക്ഷിച്ചത്.

   പ്രതികള്‍ പിഴയടക്കുന്നില്ലെങ്കില്‍ നാലു മാസം തടവ് അധികമായി അനുഭവിക്കണം. കേസിലെ മൂന്നാം പ്രതി തോട്ടത്തില്‍ മുഹമ്മദലി (37)യെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല്. ഇയാൾ ഒളിവിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നാല് മുതല്‍ 7വരെ പ്രതിസ്ഥാനത്തുണ്ടായിരുന്ന പി.വി. അസീസ് (34), വി സി. റസാഖ് (37), സവാദ് (35), ഷഫീര്‍ (27) എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.

   2002 സെപ്റ്റംബർ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശിവപുരം നടുവനാട് റോഡില്‍ ദാമു എന്നയാളുടെ കടയുടെ സമീപത്തായി അന്യായമായി സംഘം ചേര്‍ന്ന പ്രതികള്‍ ആര്‍. എസ് എസ്. പ്രവര്‍ത്തകനായ ശിവപുരം കരൂന്നിയിലെ വള്ളുമ്മല്‍ വീട്ടില്‍ സുനില്‍കുമാറിനെ കല്ല് കൊണ്ടെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പേരാവൂര്‍ സി ഐ. ബാലകൃഷ്ണനാണ് കേസ് അന്വേഷിച്ചത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. അജയകുമാറാണ് വാദിഭാഗത്തിന് വേണ്ടി ഹാജരായത്.

   ഭർത്താവുമായി പിണങ്ങി കഴിഞ്ഞ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 23കാരൻ പിടിയിൽ

   ഭർത്താവുമായി പിണങ്ങി കഴിഞ്ഞ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. കൊല്ലം ഓയൂർ ത​ച്ച​ക്കോ​ട് മ​ന​ങ്ങാ​ട് അ​ൽ​താ​ഫ് മ​ൻ​സി​ലി​ൽ അ​ൽ​താ​ഫ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്. കുറച്ചുകാലമായി ഭ​ർ​ത്താ​വു​മാ​യി പിരിഞ്ഞു ക​ഴി​ഞ്ഞ് വ​രു​ന്ന നാ​ല് വ​യ​സു​ള​ള കു​ട്ടി​യു​ടെ അ​മ്മ​യാ​യ യു​വ​തിയാണ് പീഡനത്തിന് ഇരയായത്. ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി​യാ​ണ് യുവതിയുമായി അൽതാഫ് പ​രി​ച​യ​ത്തി​ലാ​യ​ത്.

   Also See- ഭാര്യാ സഹോദരന്‍റെ പ്രതിശ്രുത വധുവിനെ പീഡിപ്പിച്ചയാൾ 12 വര്‍ഷത്തിന്​ ശേഷം പിടിയില്‍

   തു​ട​ർ​ന്ന് ഇ​യാ​ൾ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി കേ​ര​ള​പു​ര​ത്തും ക​രി​ക്കോ​ടു​മു​ള​ള ബന്ധുവിന്‍റെയും സുഹൃത്തിന്‍റെയും വീ​ടു​ക​ളി​ൽ വ​ച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. താൻ ഗർഭിണിയാണെന്നും വിവാഹം ഉടൻ നടത്തണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇവിടെയെത്തിയ അൽത്താഫ് യുവതിയെ ദേഹോപ്രദവം ഏൽപ്പിക്കാൻ ശ്രമിച്ചിരുന്നു.

   ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജി.​ഡി.​വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
   Published by:Anuraj GR
   First published:
   )}