• HOME
  • »
  • NEWS
  • »
  • crime
  • »
  • വീട്ടമ്മയെ കുത്തി വീഴ്ത്തിയ ഭർത്താവിനെ കമ്പികൊണ്ട് തലയ്ക്കടിച്ച് കൊന്നു; രണ്ട് മരുമക്കൾ കസ്റ്റഡിയിൽ

വീട്ടമ്മയെ കുത്തി വീഴ്ത്തിയ ഭർത്താവിനെ കമ്പികൊണ്ട് തലയ്ക്കടിച്ച് കൊന്നു; രണ്ട് മരുമക്കൾ കസ്റ്റഡിയിൽ

അമ്മായിയെ കുത്തിവീഴ്ത്തുന്നതു കണ്ടെത്തിയ മരുമക്കള്‍ ഓടിയെത്തി ഇരുമ്പുവടികൊണ്ട് 50കാരനെ അടിച്ചുവീഴ്ത്തുകയായിരുന്നു

  • Share this:
കൊല്ലം: കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ചത് തലയ്ക്ക് ക്ഷതമേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ടുമരുമക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചാലുംമൂട് കാവനാട് സെന്റ് ജോസഫ് ഐലന്‍ഡ് രേഷ്മാഭവനില്‍ ജോസഫ് (50)ആണ് മരിച്ചത്. ഭാര്യ എലിസബത്തുമായി ജോസഫ് ഞായറാഴ്ച സന്ധ്യയോടെ വഴക്കിടുകയും കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് എലിസബത്തിന്റെ മുതുകില്‍ കുത്തുകയുമായിരുന്നു.

Also Read- വാതിലിൽ അഴുക്കുവെള്ളം ഒഴിച്ചത് ചോദ്യം ചെയ്ത 59കാരന് ക്രൂരമർദനം; നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഭാര്യയും അറസ്റ്റിൽ

സംഭവം കണ്ടുവന്ന ജോസഫിന്റെ മരുമക്കള്‍ ഇരുമ്പുവടി കൊണ്ട് ജോസഫിനെ അടിച്ചശേഷം എലിസബത്തിനെ രക്ഷിച്ച് കടവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ജോസഫ് ബോധരഹിതനായി വീണു. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫ് മരിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിച്ചു. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. ഞായറാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ മൃതദേഹപരിശോധനയിലാണ് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്.

Also Read- ലഹരിക്കടിമയായ മകൻ മാതാപിതാക്കളെ കുത്തിവീഴ്ത്തി; യുവാവിനെ കീഴടക്കാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു

തുടന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട മരുമക്കളായ കാവനാട് മഠത്തില്‍ കായല്‍വാരത്ത് പ്രവീണ്‍ഭവനില്‍ പ്രവീണ്‍ (29), സെന്റ് ജോര്‍ജ് ഐലന്‍ഡ് കാവനാട് ആന്റണി (27) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം സംബന്ധിച്ച് വിശദമായി അന്വേഷിച്ച് തുടര്‍നടപടിയെടുക്കുമെന്ന് അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു.
Published by:Rajesh V
First published: