നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പെയിൻ്റിംഗ് ജോലി ചെയ്ത വീട്ടിൽ മോഷണം; പ്രതികൾ അറസ്റ്റിൽ

  പെയിൻ്റിംഗ് ജോലി ചെയ്ത വീട്ടിൽ മോഷണം; പ്രതികൾ അറസ്റ്റിൽ

  ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയും സഹായിയുമാണ് അറസ്റ്റിലായത്

  അറസ്റ്റിലായ പ്രതികൾ

  അറസ്റ്റിലായ പ്രതികൾ

  • Share this:
  പെയിൻ്റിംഗ് ജോലിയ്ക്കെത്തിയ വീട്ടിൽ നിന്നും അഞ്ചര പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയും സഹായിയും അറസ്റ്റിൽ.  പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശികളായ ഷിജിൽ, പ്രഭുകുമാർ എന്നിവരാണ് അറസ്റ്റിലായത്.

  ഒക്ടോബർ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് പള്ളിപ്പുറം , മഹാത്മാഗാന്ധി നഗറിൽ ദാസൻ്റെ വീട്ടിൽ പ്രതികൾ പെയിൻ്റിംഗ് ജോലിയ്ക്ക് പോയിരുന്നു. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയം മേശയിൽ ബാഗിലാക്കി സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ ഇവർ മോഷ്ടിച്ചു.  പെയിൻ്റിംഗ് ജോലി കഴിഞ്ഞ് പോയ ശേഷമാണ് വീട്ടുകാർ മോഷണ വിവരം അറിഞ്ഞത്. തുടർന്ന് പാലക്കാട് സൗത്ത് പോലീസിൽ വിവരമറിയിച്ചു. ശേഷം നടത്തിയ  അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മോഷണ മുതലുകൾ ഷിജിലിൻ്റെ വീട്ടിലെ കുളിമുറിയിൽ നിന്നും പോലീസ് കണ്ടെത്തി.

  ഷിജിലിനെതിരെ പാലക്കാട് സൗത്ത്, നോർത്ത് പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.  പോലീസുകാരനെ ആക്രമിച്ചത് ഉൾപ്പെടെ ഏഴോളം ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഇയാൾ കാപ്പാ നിയമപ്രകാരം ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.
  Published by:user_57
  First published: