• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | വൃദ്ധനെ കിണറ്റിൽ തലകീഴായി കെട്ടിയിട്ട സംഭവം; ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പടെ രണ്ടുപേർ പിടിയിൽ

Arrest | വൃദ്ധനെ കിണറ്റിൽ തലകീഴായി കെട്ടിയിട്ട സംഭവം; ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പടെ രണ്ടുപേർ പിടിയിൽ

കടം നൽകിയ പണത്തിന് കൃത്യമായി പലിശ നൽകാതായതോടെയാണ് അറുപതുകാരനെ തട്ടിക്കൊണ്ടുപോയത്. പതിനായിരം രൂപയ്ക്ക് വൃദ്ധനെ തട്ടിക്കൊണ്ടുപോകാന്‍ ഷുക്കൂര്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: പലിശയ്ക്ക് നൽകിയ പണം തിരികെ നൽകാത്തതിന് അറുപതുകാരനെ കിണറ്റിൽ തലകീഴായി കെട്ടിയിട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി (Arrest). ഒന്നാം പ്രതി ഷുക്കൂര്‍, മൂന്നാം പ്രതി മനോജ് എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം പോത്തൻകോട്ടാണ് സംഭവം ഉണ്ടായത്. കടം നൽകിയ പണത്തിന് കൃത്യമായി പലിശ നൽകാതായതോടെയാണ് അറുപതുകാരനെ തട്ടിക്കൊണ്ടുപോയത്. പതിനായിരം രൂപയ്ക്ക് വൃദ്ധനെ തട്ടിക്കൊണ്ടുപോകാന്‍ ഷുക്കൂര്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പൊലീസ് (Kerala Police) അന്വേഷണത്തിൽ വ്യക്തമായി.

  ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പോത്തന്‍കോട് സ്വദേശിയും ചായക്കട തൊഴിലാളിയുമായിരുന്ന നസീമിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. മുപ്പതിനായിരം രൂപ വാങ്ങിയതിന് പലിശ സഹിതം അറുപതിനായിരം തിരികെ നല്‍കിയെങ്കിലും പലിശ പണം നൽകാൻ ബാക്കിയുണ്ടെന്ന് അറിയിച്ചു ഷുക്കൂർ നിരന്തരം നസീമിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് നസീമിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കാൻ ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷന്‍ സംഘത്തിൽ ഉൾപ്പെട്ട സന്തോഷ്, വിഷ്ണു, ശരത് എന്നീ മൂന്ന് പ്രതികളെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. എസ്ടി വകുപ്പില്‍ ഗസറ്റഡ് ഓഫീസറായി വിരമിച്ചയാളാണ് ഷുക്കൂര്‍. ജോലിയിൽനിന്ന് വിമരിച്ചശേഷം ഷുക്കൂർ പലിശയ്ക്ക് പണം കടം കൊടുത്തിരുന്നു.

  കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതോടെയാണ് ചായക്കടയില്‍ തൊഴിലാളിയായിരുന്ന നസീമിന് പണം തിരികെ കൊടുക്കാന്‍ സാധിക്കാതെ പോയത്. നന്നാട്ടുകാവിന് അടുത്തുള്ള കടയുടെ മുന്നില്‍ നിന്നാണ് ഗുണ്ടയായ സന്തോഷിന്റെ നേതൃത്വത്തില്‍ കത്തി കാണിച്ച്‌ രണ്ട്പേര്‍ ചേര്‍ന്ന് നസീമിനെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയത്. ഇയാളെ വഴിനീളെ മര്‍ദിക്കുകയും ചെയ്തു. ഒടുവിൽ പൗഡിക്കോണത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച്‌ ക്രൂരമായി മര്‍ദിച്ചു. അതിനു ശേഷം കിണറ്റിലേയ്ക്ക് തലകീഴായി കെട്ടിത്തൂക്കുകയായിരുന്നു. പിന്നീട് അവശനായ നസീമിനെ ഉപേക്ഷിച്ച്‌ അക്രമിസംഘം കടന്നുകളയുകയും ചെയ്തു. ഒരു കൊലപാതകക്കേസിലെ പ്രതിയാണ് ക്വട്ടേഷൻ സംഘാംഗമായ മനോജെന്ന് പൊലീസ് പറയുന്നു.

  പിന്നീട് ഇവിടെനിന്ന് രക്ഷപെട്ട നസീം ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മര്‍ദ്ദനത്തില്‍ അവശനായ നസീം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് ആദ്യം തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പോത്തന്‍കോട് സ്വദേശിയായ ഷുക്കൂറിന്റെ നേതൃത്വത്തിലാണ് മര്‍ദ്ദനം നടന്നത്.

  യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; മൂന്ന് പേരെ സാഹസികമായി പിടികൂടി

  ആലപ്പുഴ: മോചനദ്രവ്യം ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെയുള്ളവർ കായംകുളത്ത് അറസ്റ്റിൽ. തൃശൂർ സ്വദേശിയായ അനീസിനെ തട്ടിക്കൊണ്ടുപോയ കേസിൽ കുപ്രസിദ്ധ ഗുണ്ടയും പതിനാലോളം ക്രിമിനൽ കേസുകളിൽ പ്രതിയുമായ ആലപ്പുഴ കലവൂർ വില്ലേജിൽ പരുത്തിയിൽ വീട്ടിൽ സിൽവൻസ്റ്റൺ മകൻ ബിനുക്കുട്ടൻ എന്ന് വിളിക്കുന്ന ജയ്സൺ (26) എറണാകുളം പാറക്കടവ് വില്ലേജിൽ പള്ളത്ത് കാട്ടിൽ ഹൗസിൽ വർഗ്ഗീസ് മകൻ ജീസ് വർഗ്ഗീസ് (22) പത്തിയൂർ വില്ലേജിൽ പത്തിയൂർ പടിഞ്ഞാറ് മുറിയിൽ സീനാസ് മൻസിലിൽ ബാബു മകൻ ഹനീഷ് (34) എന്നിവരാണ് അറസ്റ്റിലായത്.

  Also Read- Honey Trap | ആശുപത്രി മുറിയിലേക്ക് ഹോട്ടൽ ഉടമയെ വിളിച്ചുവരുത്തി ദൃശ്യം പകർത്തി; പണം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

  അനിസിൽ നിന്നും മാരുതി സ്വിഫ്റ്റ് കാർ വാടകയ്ക്ക് എടുത്ത ശേഷം തിരികെ നൽകാതിരുന്നതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. വാഹനം ആവശ്യപ്പെട്ട് എത്തിയ തൃശൂർ സ്വദേശികൾ സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തിയാണ് അനീസിനെ തട്ടിക്കൊണ്ടു പോയത്. കായംകുളം ഇടശ്ശേരി ജഗ്ഷന് സമീപത്ത് ശനിയാഴ്ചയാണ് കാർ തടഞ്ഞത്.

  തുടർന്ന് മോചനദ്രവ്യമായി അമ്പതിനായിരം രൂപ അവശ്യപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ കരീലക്കുളങ്ങര സി.ഐ. സുധിലാൽ, കനകക്കുന്ന് സി.ഐ. ജയകുമാർ എന്നിവരടങ്ങിയ സംഘമാണ് അതിസാഹസികമായി അനീസിനെ രക്ഷപ്പെടുത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
  Published by:Anuraj GR
  First published: