• HOME
  • »
  • NEWS
  • »
  • crime
  • »
  • മുട്ടയുടെ രൂപത്തിലാക്കി ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്‍പ്പന; 2 പേര്‍ പിടിയില്‍

മുട്ടയുടെ രൂപത്തിലാക്കി ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്‍പ്പന; 2 പേര്‍ പിടിയില്‍

വെളുത്ത പ്ലാസ്റ്റിക് കവറില്‍ മുട്ടയുടെ രൂപത്തില്‍ പൊതിഞ്ഞാണ് ഇവര്‍ കഞ്ചാവ് എത്തിച്ചിരുന്നത്.

  • Share this:
മുട്ട വില്‍പ്പനയെന്ന വ്യാജേന ഓട്ടോറിക്ഷയില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന രണ്ട് പേര്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ പിടിയില്‍. മുണ്ടിയപ്പള്ളി വടശ്ശേരിമലയില്‍ വീട്ടില്‍ മജേഷ് എബ്രഹാം ജോണ്‍ (44), കുന്നന്താനം പാലക്കാത്തകിടി പുള്ളോലില്‍ വീട്ടില്‍ സനില്‍ കുമാര്‍ (35) എന്നിവരെയാണ് മല്ലപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ.നൗഷാദ് അറസ്റ്റുചെയ്തത്.

വെളുത്ത പ്ലാസ്റ്റിക് കവറില്‍ മുട്ടയുടെ രൂപത്തില്‍ പൊതിഞ്ഞാണ് ഇവര്‍ കഞ്ചാവ് എത്തിച്ചിരുന്നത്. ഓട്ടോറിക്ഷ ഇടറോഡില്‍ നിര്‍ത്തിയിട്ടശേഷം, മുട്ട വില്പന നടത്തുന്നവര്‍ എന്ന രീതിയിലാണ് ഇവര്‍ നില്‍ക്കുക.

Also Read-കസ്റ്റംസിനെ കബളിപ്പിക്കാന്‍ പുതിയ വഴി; സ്വര്‍ണം മുക്കിയ തോര്‍ത്തുകളുമായി യാത്രക്കാരന്‍ നെടുമ്പാശേരിയില്‍ പിടിയില്‍

250 ഗ്രാം കഞ്ചാവും 5220 രൂപയും ഇവരില്‍ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തു. വണ്ടിപ്പെരിയാര്‍, കോതമംഗലം, തിരുവല്ല, മല്ലപ്പള്ളി റേഞ്ചുകളിലായി ഒട്ടേറെ കഞ്ചാവുകേസുകളിലെ പ്രതികളാണിവര്‍. തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവന്ന് 25 ഗ്രാംമുതല്‍ 100 ഗ്രാംവരെയുള്ള പൊതികളാക്കി 2000മുതല്‍ 5000രൂപ വരെ നിരക്കിലാണ് വില്പന.
Published by:Arun krishna
First published: