ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പതിമൂന്നുകാരിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വടക്കന്‍ചേരി ആമക്കുളം ചെമ്പളിയാംകുന്ന് വീട്ടില്‍ വി. ദിലീപ്(23), കിഴക്കംചേരി കുന്നക്കാട് കണ്ണക്കുളം വടക്കേവീട്ടില്‍ സച്ചുവെന്ന അജിത്ത്(22) എന്നിവരാണ് പിടിയിലായത്.
തൊടുപുഴ സ്വദേശിനിയായ 13-കാരിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദിലീപ്, ഓഗസ്റ്റില്‍ അര്‍ധനഗ്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ വാങ്ങുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തായ അജിത്തിനെയും ഇത് കാണിച്ചു. പിന്നീട് അജിത്ത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂടുതല്‍ ഫോട്ടോ ആവശ്യപ്പെട്ടു. തുടര്‍ന്ന്, പെണ്‍കുട്ടി വീട്ടില്‍ വിവരമറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
തൊടുപുഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി. സി. വിഷ്ണുകുമാര്‍, പ്രിന്‍സിപ്പല്‍ എസ്. ഐ. ബൈജു പി. ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഇരുവരെയും വടക്കന്‍ചേരിയില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്സോ, ഐ. ടി. നിയമങ്ങള്‍പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പ്രണയാഭ്യർത്ഥന നിരസിച്ചതിന് അയൽവാസി വീട്ടിൽ കയറി യുവതിയുടെ മുടി മുറിച്ചതായി പരാതി
പ്രണയാഭ്യർത്ഥന നിരസിച്ചതിന് അയൽവാസിയായ യുവാവ് വീട്ടിൽ കയറി മുടി മുറിച്ചതായി പരാതി. പീരുമേടിന് സമീപം കരടിക്കുഴിയിലാണ് സംഭവം. എസ്റ്റേറ്റ് തൊഴിലാളിയുടെ മകളായ 19 വയസുകാരിയുടെ മുടി അയൽവാസിയായ സുനിൽ എന്ന യുവാവ് മുറിച്ചു മാറ്റിയെന്നാണ് പീരുമേട് പോലീസിന് ലഭിച്ച പരാതി.
Also Read-
അയൽ വീട്ടിലെ അടുക്കളയിൽ വീട്ടമ്മയുടെ മൃതദേഹം; സിന്ധുവും ബിനോയിയും അടുത്തത് കോടതിയിൽവെച്ച്
സമീപ വാസികളായ ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ഇടക്കാലത്ത് അഭിപ്രായ വ്യത്യാസമുണ്ടാവുകയുമായിരുന്നു. പ്രശ്നം ചർച്ച ചെയ്യാനായി ഇന്ന് വൈകിട്ട് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തുകയും ചെയ്തു. സംസാരത്തിനിടെ പെൺകുട്ടിയുടെ കയ്യിലിരുന്ന കത്രിക പിടിച്ചു വാങ്ങി ഇയാൾ മുടിമുറിച്ചു മാറ്റിയതായാണ് പോലീസ് നൽകുന്ന വിവരം. പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊലപാതകത്തിന് കാരണം സിന്ധുവിനോട് തോന്നിയ സംശയം; കുറ്റം സമ്മതിച്ച് ബിനോയ്
പണിക്കന്‍കുടിയിൽ അയൽ വീട്ടിലെ അടുക്കളയിൽ വീട്ടമ്മയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ പ്രതി ബിനോയ് കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് കാരണം സിന്ധുവിനോട് തോന്നിയ സംശയമാണെന്ന് പ്രതി ബിനോയ് പൊലീസിനോട് പറഞ്ഞു. സംഭവ ദിവസം വഴക്കുണ്ടായെന്നും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നും ബിനോയ് മൊഴി നല്‍കി. വെള്ളത്തൂവൽ പൊലീസാണ് ബിനോയിയെ ഇന്ന് കസ്റ്റഡിയിലെടുത്തത്.
പെരിഞ്ചാംകുട്ടിയിലെ തോട്ടത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മൂന്നാഴ്ചയായി ഇയാൾ ഒളിവിലായിരുന്നു. രണ്ടു സുഹൃത്തുക്കളുമായും ഒരു പോലീസ് ഉദ്യോഗസ്ഥനുമായും ഫോണിൽ സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയാലയത്.
സംഭവസ്ഥലത്തു നിന്നും 5 കിലോമീറ്റർ മാറി പെരിഞ്ചാംകുട്ടി ഇല്ലി പ്ലാന്റേഷൻ പരിസരത്തു നിന്നാണ് ഇയാളെ പിടി കൂടിയത് രണ്ട് ദിവസമായി മൊബൈൽ ടവർ ലൊക്കേഷൻ അനുസരിച്ച് പെരിഞ്ചാകുട്ടി മേഖലയിൽ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ ഇല്ലിക്കാടിന് സമീപത്തു നിന്നും ചിന്നാർ പുഴയിലൂടെ നീന്തി മറുകരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത് എന്നാണ് വിവരം.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി അടിമാലി കല്ലാർകുട്ടി പ്രദേശത്തുകൂടി കടന്നുപോകുന്ന സ്വകാര്യ ബസ്സുകളും മറ്റു വാഹനങ്ങളും പോലീസ് പരിശോധന നടത്തിവരികയായിരുന്നു. തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് മറ്റൊരു സംഘവും പരിശോധന നടത്തി വന്നിരുന്നു.
അയൽപ്പക്കത്ത് താമസിച്ചിരുന്ന സിന്ധു എന്ന വീട്ടമ്മയെ കൊലപ്പെടുത്തി സ്വന്തം വീട്ടിലെ അടുക്കളയിൽ കുഴിച്ചു മൂടിയ സംഭവത്തിൽ ബിനോയി പ്രതിയാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടമ്മയെ കാണാതായതിനു ശേഷം ബിനോയി ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്താൻ വ്യാപക അന്വേഷണമാണ് പൊലീസ് നടത്തിയത്. എന്നാൽ സമർഥമായി പൊലീസിനെ വെട്ടിച്ചു ഒളിവിൽ കഴിയുകയായിരുന്നു പ്രതി. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലേക്ക് കടന്നാതായി സൂചനയുണ്ടായിരുന്നു. എന്നാൽ ഇത് പൊലീസിനെ കബളിപ്പിക്കുന്നതിന്‍റെ ഭാഗമായിരിക്കാമെന്നാണ് അറിയുന്നത്.
സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് തങ്കമണി സ്വദേശി സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തത്. വീട്ടിലെ അടുക്കളയില്‍ കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹം. സിന്ധുവിനെ കാണാനില്ലെന്ന് കാട്ടി മൂന്നാഴ്ച മുമ്പ് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ സിന്ധുവിന് ഒപ്പം താമസിച്ചിരുന്ന ബിനോയി ഒളിവില്‍പോവുകയായിരുന്നു.
പണിക്കന്‍കുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അയൽവീട്ടിലെ അടുക്കളയിൽ മറവ് ചെയ്ത സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. സിന്ധുവിനെ ശ്വാസംമുട്ടിച്ചാണ് ബിനോയ് കൊലപ്പെടുത്തിയത്. ക്രൂരമായ മര്‍ദ്ദനത്തെതുടര്‍ന്ന് സിന്ധുവിന്‍റെ വാരിയെല്ലുകള്‍ പൊട്ടിയിരുന്നതായും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.