News18 Malayalam
Updated: January 17, 2021, 10:22 PM IST
thrissur
തൃശ്ശൂർ: ഹെടെക് രീതിയിൽ നഗര മധ്യത്തിൽ ചാരായം വാറ്റിയ രണ്ട് പേർ അറസ്റ്റിൽ. തൃശ്ശൂർ പൂങ്കുന്നത്ത് വാടക വീട്ടിലായിരുന്നു വാറ്റ്. 3000 ലിറ്റർ വാഷും 200 ലിറ്റർ ചാരായവും എക്സൈസ് പിടികൂടി. ഫ്ലോർ ക്ലീനിംഗ് ഏജൻസി എന്ന പേരിലാണ് വാറ്റും വിൽപനയും നടത്തിയത്.
തൃശ്ശൂർ നഗര മധ്യത്തിൽ പൂങ്കുന്നം ചക്കാമുക്കിലാണ് സംഭവം. വീടുകളും സ്ഥാപനങ്ങളും ഫ്ളോർ ക്ലീനിംഗ് നടത്തുന്ന ഏജൻസി എന്ന പേരിലാണ് വീട് വാടകയ്ക്ക് എടുത്ത് ചാരായ വാറ്റ് നടത്തുകയായിരുന്നു. മറവഞ്ചേരി ലൈനിലുള്ള രണ്ട് നില വീട്ടിലെ താഴത്തെ നിലയിലാണ് വാറ്റ് നടത്തിയിരുന്നത്. വരന്തരപിള്ളി മണ്ണംപേട്ട സ്വദേശികളായ രാജേഷ്(28), വിഷ്ണു (27) എന്നിവരാണ് പിടിയിലായത്. മൂന്ന് മാസം മുമ്പാണ് പ്രതികൾ വീട് വാടകയ്ക്കെടുത്തത്. ഒന്നാം പ്രതി രാജേഷ് മൂന്ന് വർഷം വിദേശത്തായിരുന്നു.
Also Read
'UDF അധികാരത്തില്‍ വന്നാല്‍ ദിലീപിന് മുമ്പേ ഗണേഷ് കുമാര്‍ ജയിലിലാകും': കൊടിക്കുന്നില്‍ സുരേഷ് എംപി
അവിടേയും ഇത്തരത്തിൽ വാറ്റ് നടത്തിയിരുന്നതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ആ രീതിയിലാണ് പ്രതികൾ ഇവിടേയും വാറ്റ് നടത്തിയിരുന്നത്. 60 ലിറ്ററിൻ്റെ രണ്ട് വലിയ കുക്കറുകളും ഇതിനുള്ളിൽ കോപ്പർ കോയിലുകളും ഉപയോഗിച്ചാണ് ചാരായം വാറ്റുന്നത്. മണമില്ലാതിരിക്കാൻ ശർക്കരയ്ക്ക് പകരം പഞ്ചസാരയും ഈസ്റ്റും, പഴങ്ങളും ഉപയോഗിച്ചാണ് വാറ്റാൻ ആവശ്യമായ വാഷ് നിർമ്മിച്ചിരുന്നത്.
ഇരുപതിലധികം വലിയ പ്ലാസ്റ്റിക്ക് ബക്കറ്റുകളിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. സീൽ ചെയ്തത് കുപ്പികളിലാക്കി ഫ്ളോർ ക്ലീനർ എന്ന വ്യജേന ഇവരുടെ സ്വന്തം ഓട്ടോറിക്ഷകളിലാണ് ജില്ലയിലെ കേന്ദ്രങ്ങളിൽ ഇവർ ചാരായം വിൽപ്പന നടത്തിയിരുന്നത്. തൃശൂർ എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷ്ണർ വി.എ.സലീമിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്കോഡ് ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
Published by:
user_49
First published:
January 17, 2021, 10:21 PM IST