ചെന്നൈ: ലോകോ പൈലറ്റ് ചമഞ്ഞ് മൂന്ന് വര്‍ഷത്തോളം ട്രെയിന്‍ ഓടിച്ച യുവാക്കള്‍ പിടിയില്‍. 17ഉം 22ഉം വയസ്സുള്ളവരാണ് പൊലീസിന്റെ പിടിയിലായത്. തമിഴ്നാട്ടിലെ ഈറോഡില്‍ ട്രെയിന്‍ ഓടിച്ചെത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ഇരുവരും മുര്‍ഷിദാബാദ് സ്വദേശികളാണ്.
ലോകോ പൈലറ്റ് യൂണിഫോം ധരിച്ചിരുന്നു ഇരുവരും. യൂണിഫോമില്‍ പതാക, ടോര്‍ച്ച് ലൈറ്റ്, നെയിംബാഡജ് എന്നിവ കണ്ടതോടെയാണ് സംശയം തോന്നിയത്. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇരുവരെയും പിടികൂടി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ട്രെയിന്‍ ഓടിക്കാനായി പശ്ചിമ ബംഗാളിലെ ഒരു ലോകോ പൈലറ്റ് ഇരുവര്‍ക്കും പരിശീലനം നല്‍കിയതായി വ്യക്തമാക്കി.
ബംഗാള്‍ സ്വദേശിയായ ലോകോ പൈലറ്റ് അസിസ്റ്റന്റ് ലോകോ പൈലറ്റായി ഇരുവരെയും പരിശീലിപ്പിക്കുകയായിരുന്നു. ഇയാള്‍ക്ക് പകരം ഇവരാണ് ട്രെയിന്‍ ഓടിച്ചിരുന്നത്. മൂന്നു വര്‍ഷമായി 17കാരന് ട്രെയിന്‍ എന്ജിന് ഓടിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.
ബംഗാള്‍ സ്വദേശിയില്‍ നിന്നാണ് ഇവര്‍ക്ക് യൂണിഫോം, നെയിം ബാഡ്ജ് എന്നിവ നല്‍കിയത്. കൂടാതെ ഇരുവര്‍ക്കും പണവും ലഭിച്ചിരുന്നു. 17കാരന് 10,000 രൂപ മുതല്‍ 15,000 രൂപ ലഭിച്ചിരുന്നെന്ന് പൊലീസ് പറയുന്നു.
ഒപ്പമിരുന്ന് മദ്യപിച്ച രണ്ട് സുഹൃത്തുക്കളെ അടിച്ചുകൊന്ന യുവാവ് പൊലീസിൽ കീഴടങ്ങിതിരുവനന്തപുരം: ഒപ്പമിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കളെ തലയ്ക്കടിച്ചു കൊന്ന യുവാവ് പൊലീസില്‍ കീഴടങ്ങി. തിരുവനന്തപുരം മാറനല്ലൂരിൽ അരുൺ രാജ് എന്നയാളാണ് കൊലപാതകം നടത്തിയത്. അരുൺ രാജിന്റെ സുഹൃത്തുക്കളായ സന്തോഷ്, പക്രു എന്നു വിളിക്കുന്ന സജീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ മൂന്നു പേരും ചേര്‍ന്ന് സന്തോഷിന്റെ വീട്ടിന് സമീപത്ത് ഇരുന്ന് മദ്യപിക്കുകയായിരുന്നു. അതിനിടെ ഇവര്‍ തമ്മിൽ തർക്കം ഉണ്ടാകുകയും, അത് അടിപിടിയിൽ കലാശിക്കുകയായിരുന്നു. സമീപത്തു കിടന്ന കമ്പി വടി ഉപയോഗിച്ചാണ് അരുൺ രാജ് സന്തോഷിനെയും സജീഷിനെയും തലയ്ക്ക് അടിച്ചു വീഴ്ത്തിയത്. കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസില്‍ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുണ്‍ രാജ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
പ്ലംബിങ് തൊഴിലാളിയാണ് ആണ് അരുൺരാജ്. മറ്റു രണ്ടുപേരും ക്വാറി തൊഴിലാളികളാണ്. മാറനല്ലൂർ പോലീസ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം രണ്ടു പേരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വൈകാതെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.