• HOME
  • »
  • NEWS
  • »
  • crime
  • »
  • Honey Trap | ഇൻസ്റ്റാഗ്രാം വഴി പരിചയം; യുവാവിനെ വിളിച്ചുവരുത്തി പണവും മൊബൈലും കവർന്നു; യുവതി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

Honey Trap | ഇൻസ്റ്റാഗ്രാം വഴി പരിചയം; യുവാവിനെ വിളിച്ചുവരുത്തി പണവും മൊബൈലും കവർന്നു; യുവതി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

യുവാവുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് അനീഷ ബന്ധം സ്ഥാപിച്ചത്. കോഴിക്കോട് വന്നാൽ നേരിട്ട് കാണാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു

Aneesha_Arrest

Aneesha_Arrest

  • Share this:
കോഴിക്കോട്: ഇൻസ്റ്റാഗ്രാം വഴി ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയെന്ന കേസിൽ യുവതി ഉൾപ്പടെ രണ്ടുപേർ കോഴിക്കോട്ട് അറസ്റ്റിലായി. അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ.പി, നല്ലളം ഹസന്‍ഭായ് വില്ലയില്‍ ഷംജാദ് പി.എ എന്നിവരാണ് പിടിയിലായത്. കാസർകോട് സ്വദേശിയുമായി അടുപ്പം സ്ഥാപിച്ച യുവതി ഇയാളെ കോഴിക്കോടേക്ക് വിളിച്ചുവരുത്തുകയും തട്ടിപ്പിന് ഇരയാക്കുകയുമായിരുന്നു. റെയില്‍വേ സ്റ്റേഷന് സമീപം ആനിഹാള്‍ റോഡില്‍ വച്ച്‌ യുവാവിന്‍റെ പണവും മൊബൈല്‍ ഫോണും യുവതിയും ഒപ്പമുണ്ടായിരുന്നയാളും ചേർന്ന് തട്ടിയെടുക്കുകയായിരുന്നു.

കാസര്‍കോട് ചന്ദ്രഗിരി സ്വദേശിയായ യുവാവുമായി ഇന്‍സ്റ്റഗ്രാം വഴിയാണ് അനീഷ ബന്ധം സ്ഥാപിച്ചത്. കോഴിക്കോട് വന്നാൽ നേരിട്ട് കാണാമെന്ന് പറഞ്ഞ് യുവതി പരാതിക്കാരെ വിളിച്ചുവരുത്തുകയായിരുന്നു. കോഴിക്കോട്ടെത്തിയ യുവാവിനെ പ്രതികള്‍ ആനിഹാള്‍ റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിക്കുകയും കൈയവശമുണ്ടായിരുന്ന പണവും മൊബൈൽഫോണും തട്ടിയെടുക്കുകയും ചെയ്തു.

ഇതോടെ യുവാവ് മെഡിക്കല്‍ കോളേജ് പൊലീസിന് പരാതി നൽകുകയായിരുന്നു. ഇതുപ്രകാരം രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് കേസില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായിരുന്ന പ്രതികൾ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ജയശ്രീ, അനില്‍കുമാര്‍,സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജേഷ് കുമാര്‍, ഉദയകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിജേഷ്, ജിതേന്ദ്രന്‍, സുജാത എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

ഇടുക്കിയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത നാലു പേര്‍ അറസ്റ്റില്‍; രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

ഇടുക്കി(Idukki) പൂപ്പാറയില്‍ 15 കാരിയെ കൂട്ടബലാത്സംഗം(Gang Rape) ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍(Arrest). ഇടുക്കിയിലെ ഏലത്തോട്ടത്തില്‍ ജോലിക്ക് വന്ന ദമ്പതിമാരുടെ മകളാണ് കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗത്തിന് ഇരയായത്. സാമുവല്‍, അരവിന്ദ് എന്നിവരും രണ്ടു പ്രായപൂര്‍ത്തിയാകാത്തവരുമാണ് അറസ്റ്റിലായത്.

ആണ്‍സുഹൃത്തിനൊപ്പം ഞായറാഴ്ച പൂപ്പാറ കാണാനെത്തിയ പെണ്‍കുട്ടിയെയാണ് പ്രദേശവാസികളായ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. തേയിലത്തോട്ടത്തില്‍ സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരിക്കവെയാണ് ഇവര്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. ആണ്‍ സുഹൃത്ത് മദ്യപിച്ചിരുന്നു.

Also read-Sexual Abuse | തേയിലത്തോട്ടത്തില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി; നാലു പേര്‍ കസ്റ്റഡിയില്‍

സുഹൃത്തിനെ മര്‍ദിച്ച് ഓടിച്ചശേഷം പെണ്‍കുട്ടിയെ തേയിലത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്ത് ബഹളംവച്ച് ആളെക്കൂട്ടി തിരികെച്ചെന്നപ്പോഴേക്കും നാലുപേരും പെണ്‍കുട്ടിയെ തേയിലക്കാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി ഇടുക്കി എസ്.പി ആര്‍.കറുപ്പ് സാമി സ്ഥിരീകരിച്ചിരുന്നു. ഏലത്തോട്ടത്തില്‍ ജോലിക്കായി ബംഗാളില്‍നിന്ന് മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പെണ്‍കുട്ടി. ഇതേ തോട്ടത്തില്‍ പണിക്കെത്തുന്ന യുവാവിനൊപ്പമാണ് പൂപ്പാറയിലെത്തിയത്.
Published by:Anuraj GR
First published: