• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഉത്തരകിഴക്കൻ ഡൽഹിയിലെ ജ്യോതി നഗർ മേഖലയിൽ രണ്ടുപേർ വെടിയേറ്റു മരിച്ചു

കൊല്ലപ്പെട്ട രണ്ടുപേരും ജ്യോതി നഗർ മേഖലയിൽ തന്നെയുള്ളവരാണ്

news18
Updated: May 30, 2019, 5:56 PM IST
ഉത്തരകിഴക്കൻ ഡൽഹിയിലെ ജ്യോതി നഗർ മേഖലയിൽ രണ്ടുപേർ വെടിയേറ്റു മരിച്ചു
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: May 30, 2019, 5:56 PM IST IST
  • Share this:
ന്യൂഡൽഹി: ഉത്തരകിഴക്കൻ ഡൽഹിയിലെ ജ്യോതി നഗർ മേഖലയിൽ രണ്ടുപേർ വെടിയേറ്റു കൊല്ലപ്പെട്ടു. ഗോവിന്ദ (28), ആകാഷ് (27) എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ജിം കഴിഞ്ഞു വരുന്ന സമയത്താണ് ഗോവിന്ദ വെടിയേറ്റു മരിച്ചത്. വെടിവെപ്പ് നടക്കുന്ന സമയത്ത് സ്ഥലത്തൂടെ നടന്ന ആകാശും വെടിയേറ്റു മരിക്കുകയായിരുന്നു.

കൊല്ലപ്പെട്ട രണ്ടുപേരും ജ്യോതി നഗർ മേഖലയിൽ തന്നെയുള്ളവരാണ്. പ്രതിയായ ജ്യോതി നഗർ സ്വദേശിയായ അനിൽ ഒളിവിലാണ്. ബുധനാഴ്ച രാത്രി 10.45നാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.

"ഗോവിന്ദ ജിമ്മിൽ നിന്ന് തിരിച്ചുവരുന്ന സമയത്ത് പ്രതിയായ അനിൽ ഇയാൾക്ക് നേരെ നിറയൊഴിക്കുക ആയിരുന്നു. എന്നാൽ, വെടിവെപ്പിനിടയിൽ അതുവഴി നടന്നു പോകുകയായിരുന്ന ആകാശിനും വെടിയേൽക്കുകയായിരുന്നു." - ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് അതുൽ കുമാർ താകുർ പറഞ്ഞു.

കോൺഗ്രസ് ചാനല്‍ ചർച്ചാ വിലക്ക്: കേരളത്തിൽ നേതാക്കൾക്ക് ബാധകമാവില്ല

വെടിയേറ്റ ഉടൻ തന്നെ ഇവരെ സമീപത്തുള്ള ജി ടി ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അന്വേഷണത്തിൽ ഗോവിന്ദും അനിലും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. 2016ൽ ഉണ്ടായ വഴക്കിനെ തുടർന്ന് ഇരുവരും ഇരുവർക്കുമെതിരെ എഫ് ഐ ആർ ഫയൽ ചെയ്തിരുന്നു. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.

First published: May 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...