കോട്ടയം: കോട്ടയം പൊൻകുന്നത്ത് യുവാവിനെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പട്ടിയെ അഴിച്ചുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് കൊലപാതക ശ്രമമുണ്ടായത്. ഞായറാഴ്ച വൈകിട്ടാണ് കുന്നുംഭാഗം ഗവൺമെന്റ് ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിൽ പട്ടിയെ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായത്.
പട്ടിയെ അഴിച്ചുവിട്ടു എന്ന് ആരോപിച്ച് ജിഷ്ണു എന്ന യുവാവിനെ ഒരു സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ,
Also Read- ഓപ്പറേഷന് കൈക്കൂലി; കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ
ഞായറാഴ്ച രാത്രി കുന്നുംഭാഗം സർക്കാർ ആശുപത്രിയുടെ സമീപം ആളൊഴിഞ്ഞ കെട്ടിടത്തിൽ ജിഷ്ണു പട്ടിയെ അഴിച്ചുവിട്ടു എന്നാണ് പ്രതികൾ അക്രമത്തിന് കാരണമായി പറയുന്നത്. ഇത് ബോധപൂർവമാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിക്ക് സമീപത്തുള്ള കടയുടെ മുന്നിൽ വച്ച് ജിഷ്ണുവിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ക്രൂരമായ മർദ്ദനത്തിനുശേഷം പ്രതികൾ എല്ലാരും ചേർന്ന് യുവാവിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു.
Also Read- എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവെച്ചു; ചങ്ങനാശ്ശേരിയിൽ രണ്ടുപേർ പോലീസ് പിടിയിൽ
സംഭവത്തിൽ രണ്ടുപേരെയാണ് പൊൻകുന്നം പോലീസ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി ഇടക്കുന്നം കുഴിവേലിൽ വീട്ടിൽ കൃഷ്ണൻകുട്ടി മകൻ പല്ലക്ക് എന്ന് വിളിക്കുന്ന റ്റിനു കൃഷ്ണൻകുട്ടി (32), കുന്നുംഭാഗം ചേപ്പുംപാറ പടലുങ്കൽ വീട്ടിൽ ഷാജി മകൻ രാഹുൽ ഷാജി(27) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകശ്രമമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവത്തിനുശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോയി. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പൊൻകുന്നം എസ്. എച്ച്ഓയും സംഘവും ചേർന്ന് പ്രതികളെ പിടികൂടിയത്. മറ്റ് പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.