• HOME
  • »
  • NEWS
  • »
  • crime
  • »
  • അഴുക്കുകളയാമെന്ന് പറഞ്ഞ് സ്വര്‍ണമാല ഊരിവാങ്ങി ശേഷം മുക്കുപണ്ടം കൊടുത്ത് മുങ്ങിയ പ്രതികള്‍ പിടിയില്‍

അഴുക്കുകളയാമെന്ന് പറഞ്ഞ് സ്വര്‍ണമാല ഊരിവാങ്ങി ശേഷം മുക്കുപണ്ടം കൊടുത്ത് മുങ്ങിയ പ്രതികള്‍ പിടിയില്‍

അമൃതവല്ലിയുടെ ഭർത്താവ് രത്തിനൻ പുറത്തുപോയപ്പോഴാണ് ഇരുവരും വീട്ടിലെത്തി മാലയുമായി കടന്നത്.

  • Last Updated :
  • Share this:
    സ്വര്‍ണമാലയിലെ അഴുക്ക്കളയാമെന്ന് പറഞ്ഞ് ഊരി വാങ്ങിയ ശേഷം മുക്കുപണ്ടം തിരിച്ച് നല്‍കി മുങ്ങിയ പ്രതികള്‍ പിടിയില്‍.  തിരുവനന്തപുരം കല്ലമ്പലം വടക്കേവിള വീട്ടിൽ അനിത (40), സുഹൃത്ത് കൃഷ്ണപുരം പഞ്ചായത്ത് 13-ാം വാർഡ് ഓച്ചിറ കാവിന്റെ കിഴക്കേതിൽ കബീർ (53) എന്നിവരാണ് അറസ്റ്റിലായത്. കഞ്ഞിക്കുഴി പഞ്ചായത്ത് നാലാംവാർഡ് ചെറുവാരണം പുന്നച്ചുവട്ടിൽ അമൃതവല്ലിയുടെ മാലയാണ് ഇരുവരും ചേര്‍ന്ന് കവർന്നത്.

    ഓഗസ്റ്റ് 12-നായിരുന്നു സംഭവം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമൃതവല്ലിയും അനിതയുടെ മകളും ചികിത്സയിൽ കഴിയുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്.  അമൃതവല്ലിയുമായി സൗഹൃദത്തിലായ അനിത ഡിസ്ചാര്‍ജായ   ദിവസം ഇവരുടെ താമസസ്ഥലം തിരക്കിയിരുന്നു. ഉച്ചയോടെ  അമൃതവല്ലിയുടെ ഭർത്താവ് രത്തിനൻ പുറത്തുപോയപ്പോഴാണ് ഇരുവരും വീട്ടിലെത്തി മാലയുമായി കടന്നത്.

    മാലയിലെ അഴുക്ക്‌ കളഞ്ഞുതരാമെന്നു പറഞ്ഞാണ് ഇവർ ഊരിയെടുത്തത്.  പകരം മുക്കുപണ്ടം കൊടുക്കുകയും സ്വർണമാലയുമായി കടന്നുകളയുകയുമായിരുന്നു. അനിതയും ബഷീറും തിരികെ പോയ ശേഷമാണ് അമൃതവല്ലി താന്‍ കമ്പളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കുന്നത്.  ഉടന്‍ തന്നെ മുഹമ്മ പോലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

    ചേർത്തല ഡിവൈ.എസ്.പി. ടി.വി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികള്‍ പണയംവെച്ച അമൃതവല്ലിയുടെ മാല പത്തിയൂരുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ  നിന്നും കണ്ടെടുത്തു. മുഹമ്മ ഇൻസ്പെക്ടർ എൻ. വിജയന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ റിമാൻഡുചെയ്തു.
    Published by:Arun krishna
    First published: