നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഡിവൈ.എസ്.പിയെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു പേര്‍ അറസ്റ്റില്‍

  ഡിവൈ.എസ്.പിയെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു പേര്‍ അറസ്റ്റില്‍

  • Last Updated :
  • Share this:
   തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സനലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു പേര്‍ അറസ്റ്റില്‍.

   സിം കാര്‍ഡ് എടുത്ത് നല്‍കിയ തൃപ്പരപ്പിലെ അക്ഷയ ഹോംസ്‌റ്റേ ഉടമ സതീഷ് സുഹൃത്തിന്റെ മകന്‍ അനൂപ് കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്.

   തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡ് എടുത്ത് നല്‍കിയതിനാണ് തൃപ്പരപ്പില്‍ ഹോംസ് റ്റേ ഉടമയായ സതീഷായിരുന്നു. ഡിവൈ.എസ്.പി ഹരികുമാറിനൊപ്പം കടന്ന സുഹൃത്തും ജുവലറി ഉടമയുമായ ബിനുവിന്റെ പരിചയക്കാരനാണ് സതീഷ്. തൃപ്പരപ്പില്‍ ഹരികുമാറിന് മറ്റൊരു വാഹനം എത്തിച്ചു കൊടുത്തത് ബിനുവിന്റെ മകന്‍ അനൂപാണെന്നു കണ്ടെത്തിയിട്ടുണ്ട്.

   ഡിവൈ.എസ്.പി രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം കല്ലറയിലെ കുടുംബവീട്ടില്‍ നിന്ന് കണ്ടെത്തി. ഹരികുമാറിന്റെ കാര്‍ കല്ലറയില്‍ എത്തിച്ചത് അനൂപാണ്. ഇതേത്തുടര്‍ന്നാണ് അനൂപിനെ അറസ്റ്റു ചെയ്തത്.

   അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും സനലിന്റെ ഭാര്യ വ്യക്തമാക്കി.

   ഇതിനിടെ ഹരികുമാറിനെ കൊലപ്പെടുത്താന്‍ സനല്‍ ശ്രമിക്കുകയായിരുന്നെന്ന ആരോപണവുമായി ഡിവൈ.എസ്.പിയുടെ സഹോദരനും രംഗത്തെത്തിയിട്ടുണ്ട്.

   സംഭവം നടന്ന് ഓരാഴ്ചയായെങ്കിലും ഡിവൈ.എസ്.പി പരികുമാരിനെ കണ്ടെത്താനാകാത്തത് പൊലീസിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഹരികുമാറിന് സംരക്ഷണമൊരുക്കുന്നത് സി.പി.എം നേതാക്കളാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.

   ഹരികുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ 14 ന് കോടതി പരിഗണിക്കും.

   First published: