HOME /NEWS /Crime / ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചുകൊന്ന രണ്ടുപേർ പാലക്കാട് പിടിയിൽ

ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചുകൊന്ന രണ്ടുപേർ പാലക്കാട് പിടിയിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

പ്രതികള്‍ റിസോര്‍ട്ട് നടത്തുന്ന ആളുകളും സജീവ രാഷ്ട്രീയ പ്രവര്‍ത്തകരുമാണെന്നാണ് റിപ്പോര്‍ട്ട്

  • Share this:

    പാലക്കാട്: കല്ലടിക്കോട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചു കൊന്നു. ശനിയാഴ്ച്ച അര്‍ധരാത്രിയോടെ മാലക്കല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വനത്തിനകത്ത് വെടി ശബ്ദം കേട്ട് നടത്തിയ തെരച്ചിലിലാണ് മ്ലാവിനെ കണ്ടെത്തിയത്. രണ്ട് പേരെ സംഭവ സ്ഥലത്ത് വച്ച് പിടികൂടി. പ്രതികള്‍ റിസോര്‍ട്ട് നടത്തുന്ന ആളുകളും സജീവ രാഷ്ട്രീയ പ്രവര്‍ത്തകരുമാണെന്നാണ് റിപ്പോര്‍ട്ട്.

    പ്രതികളായ ബിജു ആക്കാമറ്റം, സന്തോഷ് കാഞ്ഞിരംപാറ എന്നിവരാണ് പിടിയിലായത്. സന്തോഷ് മേഖലയിലെ കേരള കോണ്‍ഗ്രസ് ജില്ലാ നേതാവ് കൂടിയാണ്. 300 കിലോ ഭാരമുള്ള മ്ലാവാണ് വെടിയേറ്റ് ചത്തത്. 5 പേർ ചേർന്നാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇവരില്‍  3 പേർ ഒളിവിലാണെന്നും വനവകുപ്പ് വിശദമാക്കി.

    ബിനു കല്ലടിക്കോട്, ബോണി, തങ്കച്ചൻ എന്ന കുര്യാക്കോസ് എന്നിവരാണ് രക്ഷപ്പട്ടത്. മലയോര മേഖലയിലെ വന്യജീവി ശല്യത്തേക്കുറിച്ചുള്ള പ്രതിഷേധങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്നവരാണ് പ്രതികളെന്നും വനംവകുപ്പ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു.

    First published:

    Tags: Palakkad, Pregnant, Wild life attack in Kerala