നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 4.76 കോടിയുടെ നിരോധിത നോട്ടുകൾ പിടിച്ചെടുത്തു; ഗുജറാത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിൽ

  4.76 കോടിയുടെ നിരോധിത നോട്ടുകൾ പിടിച്ചെടുത്തു; ഗുജറാത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിൽ

  പൊലീസ് നടത്തിയ റെയ്ഡില്‍ സുബൈര്‍ ഹയാത്ത്, ഫാറൂഖ് ചോട്ട എന്നിവരാണ് പിടിയിലായത്

  demonetised currency

  demonetised currency

  • Share this:
   ഗുജറാത്തിലെ ഗോദ്രയില്‍ 4.76 കോടിയുടെ നിരോധിച്ച നോട്ട് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പിടികൂടി. പൊലീസ് നടത്തിയ റെയ്ഡില്‍ സുബൈര്‍ ഹയാത്ത്, ഫാറൂഖ് ചോട്ട എന്നിവരാണ് പിടിയിലായത്. അതേസമയം മുഖ്യപ്രതി ഇദ്രിസ് ഹയാത്ത് രക്ഷപ്പെട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

   ഇന്നലെ രാത്രിയാണ് നിരോധിത നോട്ടുമായി രണ്ട് പേരെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് പിടികൂടുന്നതെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പറഞ്ഞു. എ ടി എസ് ഇതിനെ കുറിച്ച്‌ നേരത്തേ സൂചന നല്‍കിയിരുന്നു.
   TRENDING:യുഎസില്‍ മലയാളി നഴ്സിന്‍റെ കൊലപാതകം; യുവതിക്ക് കുത്തേറ്റത് 17 തവണ; നിലത്തു വീണ് പിടഞ്ഞയാളുടെ ദേഹത്ത് കാറോടിച്ച് കയറ്റി[NEWS]Fact Check | മാസ്ക് ധരിക്കാത്തതിന് ആടിനെ അറസ്റ്റ് ചെയ്തോ?[PHOTOS]സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടുകാരി; രേണുകയുടെ പാട്ട് പങ്കുവച്ച്‌ രാഹുല്‍ ഗാന്ധി [NEWS]
   നിരോധിച്ച നോട്ടുകളുടെ നിയമവിരുദ്ധമായ കൈമാറ്റ പ്രക്രിയയില്‍ ചിലര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഗോദ്രയില്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ചോട്ടയുടെ കൈയില്‍ നിന്നും നിരോധിച്ച 1000 രൂപയുടെ അഞ്ച് ബണ്ടിലാണ് പിടിച്ചെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിരോധിച്ച നോട്ടുകളുടെ നിരവധി ബണ്ടിലുകളാണ് പിടിച്ചെടുത്തത്.

   ഇദ്രിസ് ഹയാത്തും മകന്‍ സുബൈറുമാണ് ഇതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. ഇദ്രിസിനെതിരേ സമാന കേസുകളുണ്ടെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി അയാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
   Published by:user_49
   First published:
   )}