കോഴിക്കോട്: ബേപ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളികളെ വെട്ടിപ്പരിക്കേൽപ്പിച്ച് പണം കവർന്ന കേസിലെ രണ്ട്പേർ പിടിയിൽ. കൊണ്ടോട്ടി സ്വദേശി അബ്ദുൽഖാദർ(42),ബേപ്പൂർ പൂന്നാർ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുൽ എന്ന ഷാഹുൽ ഹമീദ് (33) എന്നിവരാണ് പൊലീസ് പിടിയിലായത്.
അതിഥിതൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെത്തിയ ഇവര് കത്തികൊണ്ട് അതിഥിതൊഴിലാളിയുടെ കൈവിരൽ വെട്ടിപ്പരിക്കേൽപ്പിച്ച് പണം കവരുകയായിരുന്നു. സി.ഐ സിജിത്ത് വിയുടെ നേതൃത്വത്തിൽ ബേപ്പൂർ പൊലീസും അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിൻറെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Also read-കസ്റ്റഡിയിലെടുത്ത യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അക്രമാസക്തരായി; എസ്ഐയെ കസേരയെടുത്ത് അടിച്ചു
നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് പിടിയിലായ ഷാഹുൽ ഹമീദ്. കഴിഞ്ഞ വർഷവും സമാനമായ കുറ്റകൃത്യം ചെയ്ത് ബേപ്പൂർ പൊലീസിൻറെ പിടിയിലായിരുന്നു. യുവാവിനെ തട്ടികൊണ്ടു പോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഷാഹുൽ ഈയിടെയാണ് ജയിൽ മോചിതനായത്.
ബേപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അബ്ദുൾ ഖാദറിനെ ചോദ്യംചെയ്തതിൽ നിന്നും കൂട്ടുപ്രതി ഷാഹുലാണെന്ന് സമ്മതിക്കുകയായിരുന്നു. കൊണ്ടോട്ടി പോലീസിൻ്റെ സഹായത്തോടെ കൊണ്ടോട്ടിയിൽ നിന്നും ഷാഹുലിനെ കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്തതിൽ നിന്നും ഇയാൾ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണ സംഘത്തിൽ ബേപ്പൂർ സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ഷുഹൈബ്,എഎസ്ഐ മാരായ ലാലു,ദീപ്തി ലാൽ,സീനിയർ സിപിഒ മാരായ ജിതേഷ്,സജേഷ്,സി പി ഒ നിധിൻ രാജ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലെ ഹാദിൽ കുന്നുമ്മൽ, സുമേഷ് ആറോളി, അർജുൻ എ.കെ, രാകേഷ് ചൈതന്യം, എന്നിവരും ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.