കാസർഗോഡ്: നീലേശ്വരത്തു വൻ മയക്കുമരുന്ന് വേട്ട. പള്ളിക്കര റെയിൽവേ ഗേറ്റിനടുത്തു നടത്തിയ പരിശോധനയിൽ ഇന്നോവ കാറിൽ നിന്ന് 25 ഗ്രാം MDMA പിടിച്ചെടുത്തു. രണ്ടു കിലോ ഗ്രാം കഞ്ചാവും കൈവശമുണ്ടായിരുന്നു. പഴയങ്ങാടി മാടായി സ്വദേശി നിഷാം എ, കണ്ണൂർ എടക്കാട് സ്വദേശി മുഹമ്മദ് താഹ എന്നിവരാണ് അറസ്റ്റിൽ ആയത്.
ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി
പി. ബാലകൃഷ്ണൻ നായരുടെയും നീലേശ്വരം ഇൻസ്പെക്ടർ കെ.പി ശ്രീഹരിയുടെയും എസ്.ഐ ശ്രീജേഷിന്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.
വിൽപനയ്ക്കായി എത്തിച്ച എം ഡി എം എയും കഞ്ചാവുമാണ് പിടികൂടിയതെന്ന് പൊലീസ് പറയുന്നു. ഇവർക്ക് മയക്കുമരുന്ന് ലഭ്യമാക്കിയവരെയും ഇടപാടുകാരെയും കുറിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്യുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ; പിടികൂടിയത് ലോഡ്ജ് പരിസരത്തുനിന്ന്എം.ഡി.എം.എയും കഞ്ചാവും ഉൾപ്പടെ വീര്യമേറിയ ലഹരി പദാർഥങ്ങളുമായി രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ വെള്ളിമണിലാണ് സംഭവം. കുണ്ടറ ഇളമ്പള്ളൂർ ആഷിക് മൻസിലിൽ ഷംസുദ്ധീന്റെ മകൻ ആഷിക് (26), കുണ്ടറ നാന്തിരിക്കൽ ചരുവിള പുത്തൻവീട്ടിൽ ജോൺ ചെറിയാന്റെ മകൻ വിപിൻ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് ലഹരിയിൽ ഹണിമൂണിനിടെ ഭാര്യയെ കുത്തിക്കൊന്ന് 22കാരന് വെള്ളച്ചാട്ടത്തില്‍ തള്ളികുണ്ടറ പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ മഞ്ജുലാലിന്റെ നേതൃത്വത്തിൽ എസ്.ഐ ബാബുകുറുപ്പ്, കുണ്ടറ പോലീസും കൊല്ലം റൂറൽ ഡാൻസാഫ് ടീമും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ ബിൻസ് രാജ്, സുനു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും വീര്യം കൂടിയ ലഹരി പദാർഥങ്ങളായ എം.ഡി.എം.എയും കഞ്ചാവും പോലീസ് പിടിച്ചെടുത്തു. പ്രതികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു. ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപന നടത്തിവരികയായിരുന്നുവെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.