ഇടുക്കി: നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി ചാടി പോയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ . പ്രതിക്ക് എസ്കോർട്ട് പോയ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. നാട്ടുകാരുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസം ഊർജിതമായ തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല.
അതേസമയം പോക്സോ കേസ് പ്രതികളുടെ ചിത്രം പോലീസുകാർ ചോർത്തിയതായി സൂചനയുണ്ട്. അച്ഛൻ മകളെ പീഡിപ്പിച്ച സംഭവത്തിൽ, പോക്സോ കേസ് പ്രതികളുടെ ചിത്രം പോലീസുകാർ തന്നെ ചോർത്തി നൽകിയതായാണ് കണ്ടത്തൽ.
പ്രതി രക്ഷപ്പെടുന്നതിനു മുമ്പ് പോലീസിൻറെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പ്രതികളുടെ ചിത്രങ്ങൾ പുറത്തായിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ ഇൻറലിജൻസും, സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. ഇതിലും നടപടി ഉണ്ടാകുമെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.