• HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് ഫുട്ബോൾ പ്രേമികളുടെ റാലിക്കിടെ കല്ലേറ്; രണ്ട് പോലീസുകാർക്ക് പരിക്ക്

പാലക്കാട് ഫുട്ബോൾ പ്രേമികളുടെ റാലിക്കിടെ കല്ലേറ്; രണ്ട് പോലീസുകാർക്ക് പരിക്ക്

റാലിയില്‍ പങ്കെടുത്ത 40 പേർ കസ്റ്റഡിയിൽ

  • Share this:
ഫുട്ബോള്‍ പ്രേമികളുടെ റാലിക്കിടെയുണ്ടായ കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്. പാലക്കാട് ഒലവക്കോടിലാണ് സംഭവം. ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ എ.എസ്.ഐ. മോഹന്‍ദാസ്, സി.പി.ഒ സുനില്‍കുമാര്‍ എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാലിയില്‍ പങ്കെടുത്ത 40 പേരെ കസ്റ്റഡിയിലെടുത്തു.

റാലി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. ഫുട്ബോള്‍ പ്രേമികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി.
Published by:user_57
First published: