നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം : ഒന്നാം പ്രതിയും മൂന്നാം പ്രതിയും പോലീസ് പിടിയില്‍

  Arrest | യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം : ഒന്നാം പ്രതിയും മൂന്നാം പ്രതിയും പോലീസ് പിടിയില്‍

  രണ്ടാം പ്രതി രാജേഷിനെ മാത്രമാണ് ഇനി പിടിയിലാകാനുള്ളത്

  • Share this:
   തിരുവനന്തപുരം:പോത്തന്‍കോട്ട് (Pothencode) നട്ടുച്ചയ്ക്ക് ഗുണ്ടാസംഘം യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന (Murder) സംഭവത്തില്‍ മുഖ്യ പ്രതികളെ പോലീസ് പിടികൂടി.

   ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മുട്ടായി ശ്യാം എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികള്‍ തമിഴ്‌നാട്ടില്‍ ഒഴിവിലായിരുന്നു. പ്രതികള്‍ പോത്തന്‍കോട് തിരിച്ച് വന്നപ്പോഴാണ് പോലീസ് പിടകൂടിയത്. രണ്ടാം പ്രതി രാജേഷിനെ മാത്രമാണ് ഇനി പിടിയിലാകാനുള്ളത്. പിടിയിലായ ഉണ്ണിയാണ് ഉണ്ണിയാണ് സുധീഷിനെ വെട്ടിയത്. കേസുമായി ബന്ധപ്പെട്ട് സച്ചിന്‍, അരുണ്‍, സൂരജ്, ജിഷ്ണു, നന്ദു, ഷിബിന്‍, നന്ദീഷ്, നിധീഷ്, രഞ്ജിത്ത് എന്നീ പ്രതികളെ പോലാസ് പിടികൂടിയിരുന്നു.

   രണ്ട് ദിവസം മുമ്പ് മംഗലപുരത്ത് പ്രതികള്‍ കൊലപാതകം നടത്തേണ്ട രീതി സംബന്ധിച്ച് റിഹേഴ്‌സല്‍ നടത്തിയിരുന്നുവെന്ന് പോലീസ് അറിയിച്ചു. മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തന്‍കോട് കല്ലൂരിലെ വീട്ടില്‍വച്ചാണ് പ്രതികള്‍ ആക്രമിച്ചത്.

   കല്ലൂരിലെ വീട്ടില്‍ സുധീഷ് ഒളിച്ച് താമസിക്കുകയായിരുന്നില്ലെന്ന് വീട്ടുടമ സജീവ് പറഞ്ഞു. നാല് ദിവസം മുന്‍പ് സുധീഷ് ഇവിടെ പണിക്ക് വന്നിരുന്നു. അതിന് ശേഷം തിരിച്ച് പോയി. ഇന്നലെ പ്രതികള്‍ ആക്രമിച്ചപ്പോള്‍ സുധീഷ് ഓടിക്കയറി വരികയായിരുന്നെന്നും സജീവ് പറഞ്ഞു.

   ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗ സംഘത്തെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകര്‍ത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു. തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചു. സുധീഷിന്റെ ഒരുകാല്‍ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു. അതിനുശേഷം ആഹ്‌ളാദം പ്രകടിപ്പിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

   ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സുധീഷ് ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. ഗുണ്ടകള്‍ എത്തുന്നതിന്റെയും കാല്‍ റോഡിലെറിയുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് കേസിലെ പ്രധാനതെളിവ്. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സുധീഷിന്റെ മരണമൊഴിയുമുണ്ട്. ഗുണ്ടാനേതാവ് രാജേഷിന്റെ സുഹൃത്തിനെ കൊന്നതിന് പ്രതികാരമായാണ് സുധീഷിനെ വെട്ടിക്കൊന്നതെന്നാണ് വിവരം.

   Theft | സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം; സ്കൂൾ ഓഫീസിൽനിന്ന് 86000 രൂപ മോഷ്ടിച്ചയാൾ മണിക്കൂറുകൾക്കകം പിടിയിൽ

   സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയിൽ. ഇടുക്കി മരിയാപുരം നിരവത്ത് വീട്ടിൽ നാരായണൻ മകൻ മഹേഷ് എന്ന ചുഴലി മഹേഷാണ് അറസ്റ്റിലായത്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്‍റെ നേതൃത്വത്തിൽ ഉളള സംഘം തമിഴ് നാട്ടിലെ കമ്പത്ത് നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച കട്ടപ്പന സെൻറ് ജോർജ് സ്കൂളിലെ ഓഫീസ് കതക് തകർത്തു ഓഫീസിൽ സൂക്ഷിച്ചിരുന്ന 86000 രൂപ മോഷ്ടിച്ചതിൽ കട്ടപ്പന പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ മണിക്കൂറുകൾക്കകം പ്രതിയെ തമിഴ്നാട്ടിലെ കമ്പത്ത് നിന്നും പിടികൂടുകയായിരുന്നു.

   നിരവധി മോഷണ കേസുകളിൽ പ്രതിയായ മഹേഷ് സ്ഥിരമായി സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുകയും നിരവധി തവണ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള ആളാണ്. തിരക്കുള്ള സ്ഥലങ്ങളിൽ ചുഴലി അസുഖം വന്നത് പോലെ അഭിനയിച്ചു വീണുകിടന്ന നാട്ടുകാർ പിരിച്ചു നൽകുന്ന പണവുമായി കടന്നു കളഞ്ഞ് തട്ടിപ്പു തടത്തുന്ന ശീലവും പ്രതിക്കുണ്ട്. ഈ മാസം രണ്ടാം തീയതി ജയിലിൽ നിന്ന് ഇറങ്ങിയ പ്രതി ആലത്തൂരിൽ നിന്നും ചങ്ങനാശ്ശേരിയിൽ നിന്നും സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുള്ള ആളാണ്.

   കട്ടപ്പന സെൻറ് ജോർജ് സ്കൂളിൽ മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലെ കമ്പത്ത് ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞു വരവെയാണ് പ്രതിയെ മണിക്കൂറുകൾക്കകം കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അന്വേഷണസംഘത്തിൽ കട്ടപ്പന ഇൻസ്പെക്ടർ വിശാൽ ജോൺസൺ, എസ് ഐ സജിമോൻ ജോസഫ്, ASI സുബൈർ എസ്, സി പി ഒ മാരായ വി കെ അനീഷ്, ടോണി ജോൺ എന്നിവരും ഉണ്ടായിരുന്നു.
   Published by:Jayashankar AV
   First published:
   )}