ഒരാഴ്ച്ചക്കിടയിൽ മരിച്ചത് രണ്ട് റിമാന്റ് പ്രതികൾ; പ്രതിക്കൂട്ടിൽ പൊലീസും ജയിൽ വകുപ്പും
ജയിൽ വകുപ്പിനും പൊലീസിനും എതിരെയാണ് ബന്ധുക്കൾ പരാതി ഉന്നയിക്കുന്നത്.

മരിച്ച ഷഫീഖും ബീരാൻ കോയയും
- News18 Malayalam
- Last Updated: January 14, 2021, 11:54 AM IST
കോഴിക്കോട്: കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രണ്ട് പേരാണ് പൊലീസ് റിമാൻഡിൽ മരണപ്പെട്ടത്. മരണ കാരണം പൊലീസ് മർദ്ദനം മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. ജയിൽ വകുപ്പിനും പൊലീസിനും എതിരെയാണ് ബന്ധുക്കൾ പരാതി ഉന്നയിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച്ച പുലർച്ചെ 2.20 ന് കിണ്ണാശ്ശേരി കുറ്റിയില്‍ത്താഴം കരിമ്പൊയിലില്‍ ബീരാന് കോയ (61) കോഴിക്കോട് സബ് ജയിലിൽ തൂങ്ങിമരിച്ചത്. സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച കേസിൽ റിമാന്റിൽ കഴിയവേയായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ പേരിലുള്ള പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്ന പരാതിയുമായി ഭാര്യ ഷഹര്‍ബാനു രംഗത്ത് വന്നിരുന്നു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി, ജില്ലാ കളക്ടര്‍, പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. പന്തീരാങ്കാവ് പൊലീസ് ശരിയായ അന്വേഷണം നടത്താതെ ധൃതിപിടിച്ച് കേസെടുത്ത സംഭവത്തിലും ഭർത്താവ് തൂങ്ങി മരിച്ചതിലും ദൂരുഹതയുണ്ടെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്.
You may also like:'കിടപ്പറയിലേക്ക് കാമുകനെ ക്ഷണിച്ചു'; ആത്മഹത്യ ചെയ്ത് ഒരു വർഷം കഴിഞ്ഞ് മകന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി അമ്മ
തടവുകാരന് ജയിലില്‍ തൂങ്ങിമരിക്കാന്‍ ഇടയായ സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ കൂടുതല്‍ ശിക്ഷാനടപടികള്‍ എടുക്കുവാനാർ ജയില്‍ ഡിജിപി ഋഷിരാജ് സിങ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ജയിലില്‍ നിലവിലുള്ള 15 പേരെ സ്ഥലം മറ്റ് ജയിലിലേക്ക് സ്ഥലവും മാറ്റി. ഈ കേസിൽ അന്വേഷണം നടക്കുമ്പോഴാണ് മറ്റൊരു കേസിൽ റിമാന്റ് പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ചിരിക്കുന്നത്.
You may also like:ഡിപ്രഷൻ മാറാൻ 'മാജിക് മഷ്റൂം സ്വയം ചികിത്സ'; യുവാവ് അത്യാസന്ന നിലയിൽ
തട്ടിപ്പു കേസിൽ റിമാന്റ് കഴിയുമ്പോഴാണ് കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷഫീഖ് (36) മരണമടഞ്ഞത്. വയോധികയെ കബളിപ്പിച്ച് 3000 രൂപയും സ്വർക്കമ്മലും തട്ടിയെടുത്ത കേസിൽ ഈ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
11ന് വൈകിട്ട് തന്നെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 12 ന് ഷഫീഖ് ജയിലിൽ അപസ്മാരം ഉണ്ടായി വീണെന്നും ഉടൻ ആശുപത്രിയിൽ എത്തിച്ചെന്നുമാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ തലയിൽ രക്തം കട്ടപിടിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.