നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Robbery| പട്ടാപ്പകൽ ബാങ്കിൽ കയറി കത്തി കാട്ടി ജീവനക്കാരിയുടെ മാല കവർന്നു

  Robbery| പട്ടാപ്പകൽ ബാങ്കിൽ കയറി കത്തി കാട്ടി ജീവനക്കാരിയുടെ മാല കവർന്നു

  പിടിവലിക്കിടെ വാക്കത്തികൊണ്ട് യുവതിയുടെ നെറ്റിയില്‍ മുറിവേറ്റു.

  Robbery| പട്ടാപ്പകൽ ബാങ്കിൽ കയറി കത്തി കാട്ടി ജീവനക്കാരിയുടെ മാല കവർന്നു

  Robbery| പട്ടാപ്പകൽ ബാങ്കിൽ കയറി കത്തി കാട്ടി ജീവനക്കാരിയുടെ മാല കവർന്നു

  • Share this:
   കോട്ടയം: പട്ടാപ്പകൽ ബാങ്കിൽ (Bank) കയറി ജീവനക്കാരിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി (threatening with a knife)   സ്വർണ മാല (Gold Chain) കവർന്നു. മുണ്ടക്കയം (Mundakkayam) പെരുവന്താനത്താണ് (Peruvanthanam) സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് നാലു പവന്റെ സ്വർണാല കവർന്നത്. പെരുവന്താനം വനിതാ സഹകരണ ബാങ്ക് ജീവനക്കാരി കൊക്കയാർ പള്ളത്തുകുഴി രജനി (35)യുടെ മാലയാണ് നഷ്ടപ്പെട്ടത്. പിടിവലിക്കിടെ വാക്കത്തികൊണ്ട് രജനിയുടെ നെറ്റിയില്‍ മുറിവേറ്റു.

   വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.45 ഓടെയാണ് സംഭവം. രണ്ട് ജീവനക്കാരാണ് ബാങ്കിൽ ഉണ്ടാവുക. വെള്ളിയാഴ്ച രജനി മാത്രമാണ് ഉണ്ടായിരുന്നത്. അടുത്ത മുറിയിലെ കുടുംബശ്രീ വനിതാ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന യുവതി ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും മോഷ്ടാക്കൾ ബൈക്കിൽ കുട്ടിക്കാനം ഭാഗത്തേക്ക് രക്ഷപ്പെട്ടു. പൊലീസും നാട്ടുകാരും ചേർന്ന് കൊട്ടാരക്കര- ദിണ്ടുഗല്‍ ദേശീയപാതയിലും മറ്റ് ഗ്രാമീണ റോഡുകളിലും തിരഞ്ഞെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.

   കൊല്ലത്ത് റേഷൻ വാങ്ങാൻ വച്ച പണം മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

   കൊല്ലത്ത് റേഷൻ വാങ്ങാൻ വച്ച പണം മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. മത്സ്യത്തൊഴിലാളി ബോട്ടില്‍ നിന്നാണ് പണം കവർന്നത്. ഫിഷിംഗ് ബോട്ടില്‍ നിന്നും പണവും പവര്‍ബാങ്കും മോഷ്ടിച്ച യുവാവിനെ ശക്തികുളങ്ങര പോലീസ് പിടികൂടി. ശക്തികുളങ്ങര മെര്‍ലിന്‍ വില്ലയില്‍ മെര്‍ലിന്‍ മകന്‍ ജോബിന്‍ (24) ആണ് പോലീസ് പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ ആന്റണിയുടെ ഉടമസ്ഥതയിലുളള ക്യൂന്‍ ഓഫ് റൊസാരി ബോട്ടല്‍ നിന്നുമാണ് മോഷണം നടത്തിയത്.

   കഴിഞ്ഞ 24ന് മത്സ്യബന്ധനം കഴിഞ്ഞ് ശക്തികുളങ്ങര കല്ലുംപുറം കായിക്കര കടവില്‍ കെട്ടിയിരുന്ന ബോട്ടില്‍ നിന്നും അര്‍ദ്ധരാത്രിയില്‍ മോഷണം നടത്തുകയായിരുന്നു. തൊഴിലാളികള്‍ക്ക് റേഷന്‍ വാങ്ങാനായി കരുതിയിരുന്നതാണ് തുക. ബോട്ടിന്റെ വീല്‍ഹൗസിലെ ഡ്രായറില്‍ സൂക്ഷിച്ചിരുന്ന രൂപയും ഒരു പവര്‍ബാങ്കുമാണ് മോഷ്ടിച്ചത്.

   പുലര്‍ച്ചെ ജോലിക്കായി എത്തിയ തൊഴിലാളികളാണ് പണം നഷ്ടപ്പെട്ട വിവരം പോലീസില്‍ അറിയിച്ചത്. സമീപ കാലത്തായി സ്ഥലത്തും പരിസരത്തും സമാന സ്വഭാവത്തില്‍ മോഷണം നടത്തിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാള്‍ പിടിയിലാകുകയായിരുന്നു. നാല് മാസങ്ങള്‍ക്ക് മുമ്പ് സമീപത്തെ ഐസ്പ്ലാന്റില്‍ മോഷണം നടത്തിയിരുന്നു. ഈ കേസിൽ പിടിയിലായ ഇയാള്‍ അടുത്തകാലത്താണ് ജയില്‍ മോചിതനായത്.

   പ്രതിയിൽ നിന്നും 10700 രൂപയും പവര്‍ബാങ്കും പോലീസ് കണ്ടെടുത്തു. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ യൂ. ബിജൂവിന്റെ നേതൃത്വത്തില്‍, സബ്ബ് ഇന്‍സ്പെക്ടര്‍ അനീഷ്.വി, എ.എസ്.എെമാരായ സുനില്‍കുമാര്‍, വസന്തന്‍, അനില്‍കുമാര്‍ സി.പി.ഒ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
   Published by:Rajesh V
   First published:
   )}