പട്ന: ബിഹാറില്‍ രണ്ടുകിലോമീറ്ററോളം നീളത്തിലുള്ള റെയില്‍പാളം മോഷ്ടിച്ച് കടത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർപിഎഫ് ഉദ്യോഗസ്ഥരെ റെയിൽവേ സസ്പെൻഡ് ചെയ്തു. സമസ്തിപുര്‍ റെയില്‍വേ ഡിവിഷന് കീഴിലെ പണ്ഡൗല്‍ സ്റ്റേഷനെയും ലോഹത് ഷുഗര്‍ മില്ലിനെയും ബന്ധിപ്പിക്കുന്ന പാതയിലെ റെയില്‍പാളമാണ് മോഷ്ടാക്കള്‍ പൊളിച്ചെടുത്ത് കടത്തിക്കൊണ്ടു പോയത്.
പഞ്ചസാര മില്‍ അടച്ചുപൂട്ടിയതോടെ പണ്ഡൗല്‍-ലോഹത് ഷുഗര്‍ മില്‍ പാതയില്‍ ഏതാനുംവര്‍ഷങ്ങളായി തീവണ്ടി ഗതാഗതമില്ല. ഈ പാതയിലെ രണ്ടുകിലോമീറ്ററോളം നീളത്തിലുള്ള പാളമാണ് കടത്തിക്കൊണ്ടുപോയത്. എന്നാൽ മോഷണവിവരം അറിഞ്ഞിട്ടും നടപടിയെടുക്കാത്തതിനാണ് ആർപിഎഫ് ഉദ്യോഗസ്ഥർക്കെതിരെ നടപടി.
Also Read-കമ്പനി പോലും അറിഞ്ഞില്ല; ബിഹാറിൽ 29 അടി ഉയരമുള്ള മൊബൈൽ ടവർ മോഷ്ടാക്കൾ കടത്തി
ഉദ്യോഗസ്ഥരായ ശ്രീനിവാസ്, മുകേഷ് കുമാര്‍ സിങ് എന്നിവരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. റെയില്‍പാളം മോഷ്ടിച്ച് കടത്തിയ സംഭവത്തില്‍ ദര്‍ബഗംഗ ആര്‍.പി.എഫും റെയില്‍വേ വിജിലന്‍സുമാണ് അന്വേഷണം നടത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.