• HOME
  • »
  • NEWS
  • »
  • crime
  • »
  • TWO SEXUAL ABUSE CASES REGISTERD IN KANNOOR UNDER POCSO ACT AS TV

പതിനഞ്ചുകാരനും എട്ടുവയസുകാരിക്കും പീഡനം; കണ്ണൂരിൽ ഇന്ന് രജിസ്റ്റർ ചെയ്തത് രണ്ട് പോക്സോ കേസുകൾ

വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് അക്രമത്തെക്കുറിച്ച് പറഞ്ഞു. തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് അക്രമത്തെക്കുറിച്ച് പറഞ്ഞു. തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് അക്രമത്തെക്കുറിച്ച് പറഞ്ഞു. തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

  • Share this:
കണ്ണൂർ: ജില്ലയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പാനൂരിലും പേരാവൂരിലുമാണ് കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ രണ്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പാനൂരിൽ പതിനഞ്ചുകാരന് നേരേ ലൈംഗിക അതിക്രമം നടത്തിയ അയൽവാസിക്കെതിരെയാണ് കേസ്.

Also Read-അഭിഭാഷക ട്രയൽ റൂമിൽ വസ്ത്രം മാറുന്നത് മൊബൈലിൽ; കോട്ടയത്തെ പ്രമുഖ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരന്‍ അറസ്റ്റില്‍

വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി മടങ്ങി വരികയായിരുന്ന വിദ്യാർഥിയെയാണ് അയൽവാസി കടന്നു പിടിക്കാൻ ശ്രമിച്ചത്.സംഭവത്തിൽ കടവത്തൂർ സ്വദേശി അഹമ്മദ് ഹാജി (62) ക്കെതിരെ പൊലീസ് കേസെടുത്തു. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന കുട്ടിയെ ഇയാൾ സൂത്രത്തിൽ വീട്ടിലേക്ക് വിളിച്ചു കയറ്റുകയായിരുന്നു.

Also Read-രാവിലെ എഴുന്നേൽക്കാന്‍ വൈകിയ മകളെ പിതാവ് വാക്കത്തി കൊണ്ട് വെട്ടി; 17കാരി ആശുപത്രിയിൽ

വീട്ടിനകത്ത് എത്തിയ കുട്ടിയെ ഇയാൾ കടന്നുപിടിക്കുകയും വസ്ത്രങ്ങൾ അഴിച്ചു മാറ്റാൻ ശ്രമിക്കുകയും ചെയ്തു. ഇയാളുടെ പെരുമാറ്റത്തിൽ ഭയന്നുവിറച്ച് കുട്ടി കുതറിയോടി. വസ്ത്രങ്ങൾ ബലമായി അഴിക്കാൻ ശ്രമിക്കുന്നത് തടയുന്നതിനിടയിൽ കുട്ടിയുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് അക്രമത്തെക്കുറിച്ച് പറഞ്ഞു. തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൈക്ക് പരിക്കേറ്റ കുട്ടി പാനൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ ചികിത്സ തേടി.

Also Read-ഭാര്യയെ കുത്തിക്കൊലപ്പെടുത്തി യുവാവ്; ചോര്‍വാർന്ന് കിടന്ന യുവതിക്കരികെ സമയം ചിലവഴിച്ചത് മൊബൈല്‍ ഗെയിം കളിച്ച്

പേരാവൂര്‍ നിടുംപൊയിലില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച മറ്റൊരു കേസിൽ 51കാരനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പാപ്പിനിശ്ശേരി സ്വദേശിയായ പ്രകാശനെതിരെയാണ് പേരാവൂര്‍ പോലിസ് കേസെടുത്തത്. ഇയാള്‍ നിലവില്‍ കുറ്റിയാടാണ് താമസം. ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലിസ് കേസെടുത്തത്.
Published by:Asha Sulfiker
First published:
)}