മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. സ്വർണ താക്കോലായും ശരീരത്തിനുള്ളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 293 ഗ്രാം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി പിടികൂടി. കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയ സ്വർണത്തിന് 16 ലക്ഷം രൂപ വില വരും.
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ഷാർജയിൽ നിന്നും വന്ന മലപ്പുറം ഒതുക്കങ്ങൽ സ്വദേശിയായ ചക്കിപ്പാറ സൈതലവി കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന രണ്ടു താക്കോലുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയത്തേതുടർന്ന് വിശദമായി പരിശോധിച്ചപ്പോൾ അവ സ്വർണ നിർമിതമാണെന്ന് കണ്ടെത്തി. ഈ താക്കോലുകളിൽനിന്നും ഒരു സ്വർണപ്പണിക്കാരന്റെ സഹായത്തോടെ അതിലുണ്ടായിരുന്ന 1.95 ലക്ഷം രൂപ വിലയുള്ള 35 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.
ഇതു കൂടാതെ മറ്റൊരു കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്നു രാവിലെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ അബുദാബിയിൽ നിന്നും വന്ന കോഴിക്കോട് പുതുപ്പാടി സ്വദേശിയായ പള്ളിക്കുന്ന് സബീറലിയിൽ (40 നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണ്ണമിശ്രിതം അടങ്ങിയ 1 ക്യാപ്സുളും പിടികൂടി. ഈ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 14.36 ലക്ഷം രൂപ വിലമതിക്കുന്ന 258 ഗ്രാം തങ്കം ലഭിച്ചു.
Also Read- കരിപ്പൂരിൽ മൂന്നു പേരിൽ നിന്നായി പിടിച്ചെടുത്തത് ഒന്നേകാൽ കോടി രൂപയുടെ സ്വർണം
കരിപ്പൂർ വിമാനത്തവളം വഴി കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലും ശരീരത്തിനുള്ളിലും കടത്തിയ ഒന്നേ കാൽ കോടിയുടെ സ്വർണം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനങ്ങളിൽ അലൈനിൽ നിന്നും വന്ന പാലക്കാട് കൂടല്ലൂർ സ്വദേശിയായ പട്ടിപ്പാറ സൈദലവി മകൻ ഷർഫുദീനിൽ (42) നിന്നും 1015 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ 4 ക്യാപ്‌സൂളുകളും ജിദ്ദയിൽ നിന്നും വന്ന മലപ്പുറം നിലമ്പൂർ സ്വദേശിയായ തോണ്ടിപ്പുറം ഹുസൈൻ മകൻ നിഷാജിൽ(33)നിന്നും 1062 ഗ്രാം സ്വർണ മിശ്രിതം അടങ്ങിയ 4 ക്യാപ്‌സൂളുകളുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
Also Read- ജയിലിലായി മണിക്കൂറുകൾക്കുള്ളില്‍ ആകാശ് തില്ലങ്കേരിയുടെ ഇന്നോവ വിൽപനയ്ക്ക്: വില വ്യക്തമാക്കി പരസ്യം!
സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്ത ശേഷം നിഷാജിന്റെയും ഷർഫുദീനിന്റെയും അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കും. കൂടാതെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന കാസർഗോഡ് എരുത്തുംകടവ് സ്വദേശിയായ പുറത്തേകണ്ടം മുഹമ്മദ് അഷറഫ് (29) കൊണ്ടുവന്ന ബാഗേജിന്റെ ഉള്ളിലുണ്ടായിരുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങുളുടെ കാർഡ്‌ബോർഡ് പെട്ടികൾ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോൾ ഈ പെട്ടികളിൽ അതിവിദഗ്ധമായി സ്വർണ്ണമിശ്രിതം തേച്ചുപിടിപ്പിച്ചിട്ടുള്ളതായി കണ്ടെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.