• HOME
  • »
  • NEWS
  • »
  • crime
  • »
  • ക്ഷേത്രത്തിലെ ഗാനമേളക്കിടെ മുൻ വൈരാഗ്യത്തിന്റെ പേരിൽ സംഘർഷം; യുവാക്കൾക്ക് കുത്തേറ്റു

ക്ഷേത്രത്തിലെ ഗാനമേളക്കിടെ മുൻ വൈരാഗ്യത്തിന്റെ പേരിൽ സംഘർഷം; യുവാക്കൾക്ക് കുത്തേറ്റു

പള്ളിപ്പാട് ത്രാച്ചൂട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ ഉണ്ടായ സംഘർഷത്തിലാണ് കുത്തേറ്റത്.

  • Share this:

    ആലപ്പുഴ: ക്ഷേത്രത്തിലെ ഗാനമേളക്കിടെയിലെ സംഘർഷത്തിൽ യുവാക്കൾക്ക് കുത്തേറ്റു. പള്ളിപ്പാട് കോനുമാടം കോളനിയിലെ ദീപു (38 ) സഹോദരൻ സജീവ് (32), ശ്രീകുമാർ (42) എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. തിങ്കളാഴ്ച രാത്രി 9 ന് ആയിരുന്നു സംഭവം.

    പള്ളിപ്പാട് ത്രാച്ചൂട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ ഉണ്ടായ സംഘർഷത്തിലാണ് കുത്തേറ്റത്. സംഭവത്തിൽ പള്ളിപ്പാട് തെക്കേക്കര കിഴക്ക് നാലുകെട്ടും കവല കോളനിയിൽ അനി ( പ്രേംജിത്ത് 30), പള്ളിപ്പാട് വടക്കേക്കര കിഴക്ക് ചെമ്പടി വടക്കതിൽ സുധീഷ് (28) എന്നിവരെ പിടികൂടി.

    Also read-പതിനേഴുകാരനെ അശ്ലീല വീഡിയോ കാണിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി ; മലപ്പുറത്ത്  അധ്യാപകൻ അറസ്റ്റിൽ 

    കുത്തേറ്റ ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാക്കൾ തമ്മിലുള്ള മുൻ വൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നിർദ്ദേശാനുസരണം ഹരിപ്പാട് എസ് എച്ച് ഒ ശ്യാംകുമാർ വിഎസ്, സബ് ഇൻസ്പെക്ടർ ശ്രീകുമാരക്കുറുപ്പ്, എ എസ് ഐ നിസാർ, സീനിയർ സിപിഒ സുരേഷ്, സിപിഒ മാരായ നിഷാദ്, ശ്രീജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

    Published by:Sarika KP
    First published: