• HOME
  • »
  • NEWS
  • »
  • crime
  • »
  • വെള്ളം ചോദിച്ച് വീട്ടിലെത്തി, പിന്നാലെ കേസ് പിൻവലിയ്ക്കാൻ വാഗ്ദാനങ്ങളും ഭീഷണിയും ; ആരോപണവുമായി ലിതാരയുടെ കുടുംബം

വെള്ളം ചോദിച്ച് വീട്ടിലെത്തി, പിന്നാലെ കേസ് പിൻവലിയ്ക്കാൻ വാഗ്ദാനങ്ങളും ഭീഷണിയും ; ആരോപണവുമായി ലിതാരയുടെ കുടുംബം

ഈ സംഭവത്തോടെ ലിതാരയുടെ മരണത്തിൽ ദുരൂഹത വർധിപ്പിക്കുകയാണ്.

  • Last Updated :
  • Share this:
    ബീഹാറിൽ മരിച്ച നിലയിൽ കാണപ്പെട്ട ബാസ്ക്കറ്റ് ബോൾ താരം ലിതാരയുടെ വീട്ടിൽ അജ്ഞാതർ വന്ന് അമ്മയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഹിന്ദി സംസാരിക്കുന്ന രണ്ടു പേർ വെള്ളം ചോദിച്ച് വീട്ടിലെത്തുകയും, രവി സിങ്ങിനെതിരായ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു. ലിതാരയുടെ മാതാപിതക്കൾ ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകി. മുദ്രപത്രത്തിൽ ഒപ്പ് വെക്കാൻ നിർബന്ധിച്ചതായും പരാതിയുണ്ട്. കേസ് പിൻവലിച്ചാൽ 25 ലക്ഷം രൂപ തരാമെന്ന് വീട്ടിലെത്തിയ രണ്ടു പേർ പറഞ്ഞു.

    കുറ്റ്യടിയ്ക്കടുത്തി പാതിരിപ്പററ സ്വദേശിനിയായ കഴിഞ്ഞ ഏപ്രിൽ 26 നാണ് ലിതാരയെ ബീഹാറിലെ പാറ്റ്നയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. റെയിൽവെ ബാസ്ക്കറ്റ് ബോൾ താരമായ ലിതാര കോച്ചിന്റെ പീഡനം മൂലമാണ് മരിച്ചതെന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു.

    ലിതാരയുടെ മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതി.


    read also : ‘സംസാരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ചുട്ടുകൊന്ന പെൺകുട്ടിയുടെ അവസാന മൊഴി

    കോച്ചിനെതിരെ ബീഹാർ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്. ഇതിനിടയിലാണ് ഇന്ന് വീട്ടിലെത്തിയ രണ്ട് പേർ കോച്ച് രവി സിംഗിന്റെയും ലിതാരയുടെ അമ്മയുടെയും ഫോട്ടോകളുള്ള മുദ്രപ്പത്രത്തിൽ ഒപ്പിടാൻ നിർബന്ധിച്ചതെന്നാണ് ആരോപണം. ഒപ്പിട്ടാൽ 25ലക്ഷം രൂപ നൽകാമെന്നും ഇവർ പറഞ്ഞു. ഇതിന് തയ്യാറാകാതിരുന്നതോടെ ദേഹോപദ്രവം ഏൽപ്പിച്ചതായും അമ്മ കുറ്റ്യാടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അമ്മ ലളിത ബഹളം വച്ചതിനെ തുടർന്ന് ഇവർ ഓടിപ്പോവുകയായിരുന്നു. സംഭവത്തിൽ കുറ്റ്യാടി സിഐ ഇ.കെ.ഷിജുവിന്റെ നേതൃത്വത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ സംഭവത്തോടെ ലിതാരയുടെ മരണത്തിൽ ദുരൂഹത വർധിപ്പിക്കുകയാണ്.
    Published by:Amal Surendran
    First published: