HOME /NEWS /Crime / Say no to Bribery | പാലക്കാട് കോങ്ങാട് കൈക്കൂലി വാങ്ങിയ രണ്ട് വില്ലേജ് ഫീൽഡ് സ്റ്റാഫ് അറസ്റ്റിൽ

Say no to Bribery | പാലക്കാട് കോങ്ങാട് കൈക്കൂലി വാങ്ങിയ രണ്ട് വില്ലേജ് ഫീൽഡ് സ്റ്റാഫ് അറസ്റ്റിൽ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

പട്ടയം അനുവദിക്കാൻ ഒരു ലക്ഷം രൂപ കൈക്കൂലി വേണമെന്നായിരുന്നു ആവശ്യം

  • Share this:

    പാലക്കാട് കോങ്ങാട് വില്ലേജ് ഓഫീസിൽ പട്ടയം (title deed) അനുവദിക്കാൻ കൈക്കൂലി (bribery) വാങ്ങിയ രണ്ട് വില്ലേജ് ഓഫീസ് ജീവനക്കാരെ വിജിലൻസ് അറസ്റ്റ് ചെയ്തു. രണ്ട് ഫീൽഡ് അസ്സിസ്റ്റന്റുമാരായ മനോജ്, പ്രസന്നൻ എന്നിവരെയാണ് കൈക്കൂലിയുമായി വിജിലൻസ് പിടികൂടിയത്. ഇവരിൽ നിന്നും കൈക്കൂലിത്തുകയായ 50,000 രൂപയും കണ്ടെത്തി.

    കോങ്ങാട് ചല്ലിക്കൽ സ്വദേശി കുമാരന്റെ പരാതിയിലായിരുന്നു വിജിലൻസ് പരിശോധന. പട്ടയത്തിന് അപേക്ഷ നൽകിയപ്പോൾ, ഒരു ലക്ഷം രൂപ നൽകിയാലേ പട്ടയം നൽകാനാവൂ എന്നായിരുന്നു ഇവർ ആവശ്യപ്പെട്ടത്. പണമില്ലാതെ പട്ടയം അനുവദിയ്ക്കില്ലെന്നും ഇവർ വ്യക്തമാക്കി. അത്രയും തുക തനിക്ക് നൽകാനാവില്ലെന് അറിയിച്ചതോടെ 50,000 രൂപ നൽകണമെന്ന് ഇവർ പറഞ്ഞു.  ഇതോടെയാണ് കുമാരൻ വിജിലൻസിന് പരാതി നൽകിയത്.

    അതിൽ 5,000 രൂപ ആദ്യം നൽകി. ബാക്കി തുക കഴിഞ്ഞ ദിവസം കൈമാറുമ്പോഴാണ് വിജിലൻസ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ ഉദ്യോഗസ്ഥൻമാർക്കെതിരെ നിരന്തരം പരാതികൾ ഉയർന്നിരുന്നതായി നാട്ടുകാർ പറയുന്നു.

    വിജിലൻസ് ഡിവൈഎസ്പി എസ്. ഷംസുദ്ദീൻ, എസ്.ഐമാരായ എം.യു. ബാലകൃഷ്ണൻ, ബി. സുരേന്ദ്രൻ, എ.എസ്.ഐമാരായ വിനു കെ., മനോജ് കുമാർ കെ., സിവിൽ പൊലീസ് ഓഫീസർമാരായ ആർ. ബാലകൃഷ്ണൻ, വി.സി. സലേഷ്, പി.ആർ. രമേഷ്, മനോജ്, പ്രമോദ് പി. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

    Also read: ഒറ്റപ്പാലത്ത് ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയ ബംഗാൾ സ്വദേശി പിടിയിൽ

    ഒറ്റപ്പാലത്ത് വ്യാജ ഡോക്ടർ (Fake Doctor)പിടിയിൽ. കണ്ണിയംപുറത്ത്  ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന  വെസ്റ്റ് ബംഗാൾ സ്വദേശി വിശ്വനാഥ് മേസ്ത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷത്തിലധികമായി കണ്ണിയംപുറത്തെ ക്ലിനിക്കിൽ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിവരികയായിരുന്നു ഇയാൾ. ആയുർവേദത്തിന് പുറമേ അലോപ്പതി ചികിത്സയും നടത്തിവന്നിരുന്ന ഇയാൾക്കെതിരെ പൊലീസ് ആസ്ഥാനത്ത് പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായത്.

    36 കാരനായ വിശ്വനാഥിനെ ഒറ്റപ്പാലം പോലീസാണ് അറസ്റ്റ് ചെയ്തത്.  സംസ്ഥാന പോലീസ് ആസ്ഥാനത്ത് ലഭിച്ച പരാതി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറുകയുമായിരുന്നു. തുടർന്ന് ഡോക്ടർമാരായ എസ് ഷിബു, ആയുർവേദ ഡ്രഗ് ഇൻസ്പെക്ടർമാരായ എസ്.ബി ശ്രീജൻ, അധീഷ് സുന്ദർ എന്നിവരടങ്ങുന്ന സംഘം ഒറ്റപ്പാലത്തെത്തി പരിശോധന നടത്തി.

    First published:

    Tags: Bribery, Bribery allegation, Bribery Case