• HOME
  • »
  • NEWS
  • »
  • crime
  • »
  • 10 കോടിയിലധികം രൂപ വിലമതിക്കുന്ന അംബർ ഗ്രീസ് വിദേശത്തേക്ക് ശ്രമിച്ച രണ്ടു പേര്‍ കരിപ്പൂരിൽ പിടിയിൽ

10 കോടിയിലധികം രൂപ വിലമതിക്കുന്ന അംബർ ഗ്രീസ് വിദേശത്തേക്ക് ശ്രമിച്ച രണ്ടു പേര്‍ കരിപ്പൂരിൽ പിടിയിൽ

വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 27 കിലോയോളം വരുന്ന അംബർ ഗ്രീസ് ആണ് ഇവരിൽ നിന്നും പിടികൂടിയത്.

  • Share this:
മലപ്പുറം: 10 കോടിയോളം വില വരുന്ന അംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദിൽ ) കാസർകോട് സ്വദേശികളായ രണ്ട്  യുവാക്കളെ കരിപ്പൂർ എയർ പോർട്ട്  പരിസരത്തു നിന്നും പിടികൂടി. കാസർകോട് രാംദാസ് നഗർ സ്വദേശി പർനടുക്ക വീട്ടിൽ അനിൽ കുമാർ ( 40 ) എടനീർ തട്ടാൻ മൂല സ്വദേശി ബേലക്കാട് വീട്ടിൽ പ്രസാദ് (38 ) എന്നിവരേയാണ് പിടികൂടിയത്. വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 27 കിലോയോളം വരുന്ന അംബർ ഗ്രീസ് ആണ് ഇവരിൽ നിന്നും പിടികൂടിയത്.

ഇത് കടത്തി കൊണ്ടു വരാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.  കർണ്ണാടക സ്വദേശികളിൽ നിന്നാണ് ആണ് ഇവർ അംബർ ഗ്രീസ് വാങ്ങിയത് എന്നാണ് വിവരം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കാസർകോട് നിന്നും കോടികളുടെ അംബർ ഗ്രീസ് പിടികൂടിയിരുന്നു. ഈ സംഘവുമായി ഇവർക്കുള്ള ബന്ധം അന്വേഷിച്ചു വരികയാണ്. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിന് കൈമാറും.

Also Read-ഇടുക്കിയിൽ യുവാവിനെ തലയ്ക്കടിച്ചശേഷം വായിൽ കമ്പി കുത്തിക്കയറ്റി കൊന്ന ബന്ധു ഒളിവിൽ

മലപ്പുറം ജില്ലാ പോലീസ്  മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ  വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫിന്റെ നേത്യത്വത്തിൽ കൊണ്ടോട്ടി  സി ഐ മനോജ് , എസ് ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

Also Read-ബാങ്ക് നിക്ഷേപകരെ കബളിപ്പിച്ച് 17 കോടി രൂപ തട്ടിയ ഫെഡറൽ ബാങ്ക് അസിസ്റ്റൻറ് മാനേജർ അറസ്റ്റിൽ

അംബർ ഗ്രീസ് അഥവാ തിമിംഗല ഛർദ്ദിലിന് അന്താരാഷ്ട്ര വിപണിയിൽ കോടികൾ ആണ് വില. നിയമം മൂലം നിരോധിച്ചത് ആണെങ്കിലും  ഇതിന് പിന്നിൽ ഒട്ടേറെ പേരാണ് വിപണന മേഖലയിൽ ഉള്ളത്. സുഗന്ധദ്രവ്യ നിർമ്മാണത്തിന് ഉപയോഗിക്കുന്നതാണ് അംബർ ഗ്രീസ്. തിമിംഗല ഛര്‍ദ്ദില്‍ മോഹവിലയ്ക്ക് വിദേശത്തും കേരളത്തിന് പുറത്തും എടുക്കാന്‍ ആളുണ്ട് .
Published by:Jayesh Krishnan
First published: