കോഴിക്കോട്: സിനിമയിൽ വാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് പോലീസിലാണ് രണ്ട് യുവതികൾ പരാതി നൽകിയത്. യുവതികളുടെ പരാതികളിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് നടക്കാവ് പൊലീസ് അറിയിച്ചു.
നഗരത്തിലെ ഫ്‌ളാറ്റില്‍ ശനിയാഴ്ചയാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. പ്രതികളെ കുറിച്ചുള്ള ചില സൂചനകള്‍ ലഭിച്ചതായി റിപ്പോർട്ടുണ്ട്. ഇവരെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
സിനിമയില്‍ അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് നഗരത്തിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് ഇവിടേക്ക് വിളിപ്പിച്ചതെന്നും പരാതിയിലുണ്ട്.
Also Read- ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഡോക്ടർ ദമ്പതികളുടെ മകളായ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
ഇവിടെയെത്തിയ ശേഷം രണ്ടുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ ഒരു വനിതാ സുഹൃത്താണ് ഈ രണ്ടുപേരെയും പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.