ചെന്നൈ: അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റതിന് അമ്മയടക്കം രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍. ചെന്നൈ പൊലീസാണ് സ്ത്രീകളെ അറസ്റ്റ് ചെയ്തത്. സേലൈയൂര് മാപ്പേടിലാണ് സംഭവം.
കുഞ്ഞിനെ 5000 രൂപക്ക് വാങ്ങിയ സ്ത്രീയാണ് അമ്മയ്ക്കൊപ്പം അറസ്റ്റിലായത്. കുഞ്ഞിനെ കാണാനില്ലാത്തത് ശ്രദ്ധിച്ച ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ശുചീകരണ തൊഴിലാളിയായ സ്ത്രീയുടെ മൂന്നാമത്തെ കുഞ്ഞാണിത്. കുറഞ്ഞ വരുമാനം കാരണം സാമ്പത്തിക പ്രയാസത്തിലായതിനാലാണ് കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.
വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷമായിട്ടും കുട്ടികളില്ലാത്ത തന്റെ സഹോദരന് വേണ്ടിയാണ് പണം നല്‍കിയതെന്ന് കുഞ്ഞിനെ വാങ്ങിയ സ്ത്രീ പൊലീസിനോട് പറഞ്ഞു.
Also read:
Murder | അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ കുത്തേറ്റു മരിച്ചു
Attack | തമിഴ്നാട്ടില്‍ 11കാരന് നേരെ ജാതി അധിക്ഷേപം; തീപൊള്ളലേല്‍പ്പിച്ചു: മൂന്നു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
ചെന്നൈ: തമിഴ്നാട്ടില്‍ 11 വയസുകാരന് നേരെ ജാതി അധിക്ഷേപം. കുട്ടിയെ അധിക്ഷേപിച്ച് തീയിലേക്ക് തള്ളിയിട്ട് പൊള്ളലേല്‍പ്പിച്ചതിന് മൂന്നു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പട്ടികജാതി-പട്ടികവര്‍ഗ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. വിഴുപുരം ജില്ലയിലെ തിണ്ടിവനം ടൗണിലെ കാട്ടുചിവിരി സര്‍ക്കാര്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജാതീയമായി അധിക്ഷേപിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെ മുത്തശ്ശിയെ കാണാനായി പോയതായിരുന്നു കുട്ടി. എന്നാല്‍ നെഞ്ചിലും തോളിലും പൊള്ളലേറ്റ നിലയിലായിരുന്നു വീട്ടില്‍ തിരിച്ചെത്തിയത്. തീപിടിച്ച കുറ്റിക്കാട്ടിലേക്ക് കാല്‍വഴുതി വീണതാണെന്നാണ് കുട്ടി വീട്ടില്‍ പറഞ്ഞത്.
കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് സ്കൂളിലെ വിദ്യാര്‍ഥികള്‍ ജാതി അധിക്ഷേപം നടത്തുകയും കുറ്റിക്കാട്ടിലെ തീയിലേക്ക് തള്ളിയിട്ടെന്നും വെളിപ്പെടുത്തിയത്. കുട്ടി ഒറ്റയ്ക്ക് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു കുറ്റിക്കാട്ടിലേക്ക് തള്ളിയിട്ടത്.
കുട്ടിയുടെ ഷര്‍ട്ടിന് ഉടന്‍ തീപിടിച്ചു. ശരീരത്തില്‍ പൊള്ളലേറ്റ കുട്ടി തൊടുത്തുള്ള വെള്ളം നിറച്ച ടാങ്കിലേക്ക് ചാടി സ്വയം രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ പിതാവ് പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു. കുട്ടിയുടെ മൊഴിയെടുത്ത ശേഷം മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 324 പ്രകാരവും എസ്സി/എസ്ടി നിയമത്തിലെ സെക്ഷന്‍ 3 (1) (ആര്) (എസ്) പ്രകാരവും കേസെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.