• HOME
  • »
  • NEWS
  • »
  • crime
  • »
  • റോളക്സ് വാച്ചിനു വേണ്ടി യുവതികൾ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി; വാച്ച് ഒറിജിനലല്ലെന്ന് തെളിഞ്ഞത് പിന്നീട്

റോളക്സ് വാച്ചിനു വേണ്ടി യുവതികൾ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി; വാച്ച് ഒറിജിനലല്ലെന്ന് തെളിഞ്ഞത് പിന്നീട്

രണ്ട് ആൺസുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് യുവതികൾ കൊലപാതകം നടത്തിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    റോളക്സ് വാച്ചിനു വേണ്ടി രണ്ട് യുവതികൾ ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ട്വിസ്റ്റ്. യുകെയിലാണ് സംഭവം. 36 കാരിയായ സുർപ്രീത് ധില്ലോൺ, 21 വയസ്സുള്ള തെമിദയോ ഔവ് എന്നിവരാണ് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായത്. സോൾ മുറേ എന്ന 33 കാരനാണ് കൊല്ലപ്പെട്ടത്.

    ഇംഗ്ലണ്ടിലെ ലൂട്ടൺ സ്വദേശിയായ സോളിനെ കൊന്നതിനു ശേഷം യുവതികൾ ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന രണ്ട് റോളക്സ് വാച്ചുകൾ സ്വന്തമാക്കിയിരുന്നു. എന്നാൽ യുവാവിനെ കൊലപ്പെടുത്തിയതിനു ശേഷമാണ് ഈ രണ്ട് വാച്ചുകളും ഒറിജിനൽ അല്ലെന്ന് തിരിച്ചറിയുന്നത്. കൊലപാതകത്തിൽ യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

    ദി സൺ റിപ്പോർട്ട് അനുസരിച്ച് സോഷ്യൽമീഡിയയിലൂടെയാണ് രണ്ട് യുവതികളേയും സോൾ പരിചയപ്പെടുന്നത്. തുടർന്ന് യുവതികൾ സോളിനെ കാണാൻ ലണ്ടനിൽ നിന്നും ലൂട്ടണിൽ എത്തി. ഇവർക്കൊപ്പം രണ്ട് ആൺ സുഹൃത്തുക്കളുമുണ്ടായിരുന്നു. സിലോൺ ബ്രൗൺ (29), ഇക്രാം അഫിയ (31) എന്നിവരും കേസിൽ പ്രതികളാണ്.

    Also Read- രാത്രിയിൽ ഒരുമണിക്കൂറിലേറെ സെക്‌സ് ചാറ്റ്; നിർബന്ധിച്ച് വിളിച്ചുവരുത്തി ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ ബന്ധുവിനോട് പറഞ്ഞതായി കുറ്റപത്രം

    സോളിനെ കാണാൻ അദ്ദേഹത്തിന്റെ അപാർട്മെന്റിൽ രണ്ട് സ്ത്രീകളും എത്തി. സോളിനെ ബോധരഹിതനാക്കി കവർച്ച നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും എത്തിയത്. അപാർട്മെന്റിൽ വെച്ച് യുവാവിനൊപ്പം മദ്യപിച്ച യുവതികൾ മദ്യത്തിൽ മയക്കുമരുന്ന് കലക്കിയിരുന്നു. എന്നാൽ മയക്കുമരുന്ന് കലർത്തിയ മദ്യം കഴിച്ചിട്ടും സോൾ പൂർണമായും ബോധരഹിതനാകാത്തതിനെ തുടർന്ന് ഇവർ കൂട്ടാളികളായ ആൺസുഹൃത്തുക്കളെ വിളിച്ചു വരുത്തി.
    Also Read- കൊലക്കേസ് പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി ഉത്തര്‍പ്രദേശ് പൊലീസ്

    കൂട്ടാളികളിൽ ഒരാളായ ഇക്രമാണ് സോളിനെ കത്തികൊണ്ട് കുത്തിയതെന്നാണ് ദി സൺ റിപ്പോർട്ടിൽ പറയുന്നത്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം യുവതികൾ വീട് മുഴുവൻ പരിശോധിച്ചു. തുടർന്ന് രണ്ട് റോളക്സ് വാച്ചുകൾ കണ്ടെത്തുകയും ഇതുമായി സുഹൃത്തുക്കൾക്കൊപ്പം മുങ്ങുകയുമായിരുന്നു.

    എന്നാൽ കൊലപാതകത്തിൽ യുവതികൾ പിടിയിലായതോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് റോളക്സ് വാച്ചുകൾ ഒറിജിനൽ അല്ലെന്ന് കണ്ടെത്തിയത്. മെഡിക്കൽ പരിശോധനയിൽ യുവാവുമായി ഇരു യുവതികളും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും കണ്ടെത്തി.

    അപാർട്മെന്റിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. ഹണിട്രാപ്പ് സംഘത്തിലെ അംഗങ്ങളാണ് ഇരു യുവതികളുമെന്നാണ് സൺ റിപ്പോർട്ടിൽ പറയുന്നത്.

    Published by:Naseeba TC
    First published: