• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും അരിയും സാധനങ്ങളും കടത്താന്‍ ശ്രമം; 2 ജീവനക്കാര്‍ പിടിയില്‍

Arrest | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും അരിയും സാധനങ്ങളും കടത്താന്‍ ശ്രമം; 2 ജീവനക്കാര്‍ പിടിയില്‍

 • Share this:
  കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നും (Kuthiravattom Mental Health Center ) ഭക്ഷ്യ സാധനങ്ങൾ കടത്താന്‍ ശ്രമിച്ച  ജീവനക്കാരെ വിജിലന്‍സ് പിടികൂടി. ആശുപത്രിയിലെ പാചകക്കാരായ ശിവദാസന്‍, കമാല്‍ എന്നിവരെയാണ് കോഴിക്കോട് വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്.

  അന്തേവാസികൾക്കായി എത്തിച്ച അരിയും പച്ചക്കറിയും ചിലർ സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകുന്നു എന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ട് പേര്‍ക്കുമെതിരെ വിജിലന്‍സ് വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.

  READ ALSO- Theft Case | മുടി സ്ട്രെയ്റ്റ് ചെയ്യാന്‍ പണം വേണം; ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

  ഭക്ഷ്യധാന്യങ്ങൾ കടത്തിയ രണ്ട് ജീവനക്കാരെ കഴിഞ്ഞ വർഷവും വിജിലന്‍സ് പിടികൂടിയിരുന്നു. വിജിലന്‍സ് നല്‍കിയ വിവരങ്ങൾ ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ടെന്നും, ഡിഎംഒ തുടർ നടപടികൾ സ്വകീരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

  Chain Snatching| ബൈക്കിൽ സഞ്ചരിച്ച ഗർഭിണിയായ യുവതിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമം; പ്രതി പിടിയിൽ


  തിരുവനന്തപുരം: പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേക്കു പോകുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമം. വെള്ളിയാഴ്ച രാത്രി 9.30ന് വിളപ്പിൽശാല- കാട്ടാക്കട റോഡിൽ മലപ്പനംകോട് ഭാഗത്തുവച്ചാണു സംഭവം. ബൈക്കിൽ നിന്ന് വീണു യുവതിക്കും പിതാവിനും പരിക്കേറ്റു.

  ഐഎസ്ആർഒ ഉദ്യോഗസ്ഥയായ വിളപ്പിൽശാല വടക്കേ ജംക്‌ഷൻ കാർത്തികയിൽ ജ്യോതിഷ, പിതാവ് ഗോപകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ജ്യോതിഷ നാലു മാസം ഗർഭിണിയാണ്. സ്കൂട്ടറിൽ എത്തിയ പൂവച്ചൽ ഉണ്ടപ്പാറ മാവിള ജെപി ഭവനിൽ ജയപ്രകാശ് ആണ് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. ബൈക്കിലെത്തി മാല പിടിച്ചുവലിച്ചെങ്കിലും മാലപൊട്ടാതെയായതോടെ ബൈക്കുകൾ ഇടിക്കുകയായിരുന്നു.

  READ ALSO- Theft| മോഷണ ശ്രമത്തിനിടെ അറസ്റ്റ്; പോലീസിന്റെ ചോദ്യം ചെയ്യലിൽ തെളിഞ്ഞത് എട്ടു കേസുകൾ

  കവർച്ചാ ശ്രമം പരാജയപ്പെട്ട ശേഷം കടന്നു കളയാനുള്ള ശ്രമത്തിനിടെ സ്കൂട്ടറിൽ നിന്നു വീണ് ജയപ്രകാശിനും പരിക്കേറ്റു. ബഹളം കേട്ടെത്തിയ നാട്ടുകാരും മറ്റു യാത്രക്കാരും ഇയാളെ പൊലീസിനു കൈമാറി. ജ്യോതിഷയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്യമായ പരിക്കില്ലെന്നാണ് വിവരം.

  ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയൽവാസി വീട്ടിൽക്കയറി കുത്തിക്കൊന്നു

  ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയല്‍വാസി വീട്ടിൽ കയറി കുത്തിക്കൊന്നു. കൊല്ലം (Kollam) കടയ്ക്കല്‍ (Kadakkal) കാറ്റാടി മുക്കില്‍ ഇന്നലെ രാത്രി നടന്ന കൊലപാതകത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാറ്റാടിമൂട് പേരയത്ത് കോളനിയിലെ താമസക്കാരനായ ജോണി എന്ന ജോണ്‍സനാണ് (41) കൊല്ലപ്പെട്ടത്.

  READ ALSO- Arrest | ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; യുവാവ് അറസ്റ്റിൽ

  അയല്‍വാസിയായ ബാബുവാണ് ജോണ്‍സനെ കൊന്നത്. കഴിഞ്ഞ കുറേ നാളുകളായി ബാബു ജോണ്‍സന്‍റെ ഭാര്യയെ അനാവശ്യം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ജോണ്‍സണ്‍ ഇത് ചോദ്യം ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ബാബു ജോണ്‍സനെ കുത്തിക്കൊല്ലുകയായിരുന്നു. നെഞ്ചിലേറ്റ ആഴമേറിയ മുറിവാണ് മരണത്തില്‍ കലാശിച്ചത്.

  സംഭവത്തിനു പിന്നാലെ ബാബു ഒളിവില്‍ പോകാന്‍ ശ്രമിച്ചു. രാത്രി വൈകി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്ന് ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കി. ജോണ്‍സണുമായുളള സംഘര്‍ഷത്തിനിടെ കാലിന് പരിക്കേറ്റ ബാബുവിനെ പൊലീസ് എടുത്തു കൊണ്ട് നടന്നാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ബാബുവിനെ കോടതി റിമാന്‍ഡ് ചെയ്തു.
  Published by:Arun krishna
  First published: