• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | കുത്തിവെപ്പ് മാറി നല്‍കി; രണ്ടു വയസ്സുകാരന്‍ മരിച്ചു; നാല് ആശുപ്രതി ജീവനക്കാര്‍ അറസ്റ്റില്‍

Arrest | കുത്തിവെപ്പ് മാറി നല്‍കി; രണ്ടു വയസ്സുകാരന്‍ മരിച്ചു; നാല് ആശുപ്രതി ജീവനക്കാര്‍ അറസ്റ്റില്‍

നഴ്‌സിന് പകരം നഴ്‌സിങ് ഹോമിലെ 17 വയസുള്ള തൂപ്പുകാരിയാണ് കുത്തിവെപ്പെടുത്തത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    മുംബൈ: കുത്തിവെപ്പ് മാറി നല്‍കിയതിനെ തുടര്‍ന്ന് രണ്ടു വയസ്സുകാരന്‍ മരിച്ചു. മുംബൈ ഗോവണ്ടിയിലെ നഴ്സിങ് ഹോമിലാണ് സംഭവം. സംഭവത്തില്‍ മുംബൈയില്‍ നാല് ആശുപ്രതി ജീവനക്കാര്‍ അറസ്റ്റ് ചെയ്തു. നഴ്‌സിന് പകരം നഴ്‌സിങ് ഹോമിലെ 17 വയസുള്ള തൂപ്പുകാരിയാണ് കുത്തിവെപ്പെടുത്തത്.

    പനിയെ തുടര്‍ന്ന് നൂര്‍ നഴ്‌സിഹ് ഹോമിലെത്തി രണ്ടു വയസുകാരന്‍ താഹ ഖാനാണ് നഴ്‌സിന് പകരം തൂപ്പുകാരി കുത്തിവെച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ താഹ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. പതിനേഴുകാരിയായ തൂപ്പുകാരിയോടൊപ്പം ഡോക്ടറേയും റെസിഡന്റ് മെഡിക്കല്‍ ഓഫീസറേയും നഴ്സിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

    സംഭവ ദിവസം 16-കാരനായ മറ്റൊരു രോഗിക്ക് അസിത്രോമൈസിന്‍ കുത്തിവെയ്ക്കേണ്ടിവന്നിരുന്നു. നഴ്സ് ഇതില്‍ അലംഭാവം കാട്ടിയതോടെ തൂപ്പുകാരി ഇന്‍ജക്ഷന്‍ നല്‍കുകയായിരുന്നു. എന്നാല്‍ 16 കാരന് പകരം രണ്ടു വയസുകാരനാണ് ഇന്‍ജക്ഷന്‍ നല്‍കിയത്. തൂപ്പുകാരിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ജുവൈനന്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

    Also Read-Woman Beheads Husband| ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി ഭാര്യ പൊലീസ് സ്റ്റേഷനിൽ

    Minor sexually abused | പതിനാറുകാരിയെ രണ്ടു വർഷം പീഡിപ്പിച്ച പിതാവും സഹോദരനും പൊലീസ് പിടിയിൽ

    പതിനാറുകാരിയെ പീഡിപ്പിച്ച (Minor sexually abused)സംഭവത്തിൽ പിതാവും സഹോദരനും പൊലീസ് പിടിയിൽ. മുംബൈയിലാണ് സംഭവം. രണ്ട് വർഷമായി പിതാവും സഹോദരനും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു (girl raped by father, brother). ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടിൽ പറയുന്നു.

    പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി വിവരം സ്കൂളിലെ അധ്യാപികയോടും പ്രിൻസിപ്പലിനോടും പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. സ്കൂൾ അധികൃതരാണ് എൻജിഒ സംഘടനയെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചത്. അധ്യാപകർ മുൻകൈയ്യെടുത്ത് കുട്ടിയെ കൗൺസിലിങ്ങിനും വിധേയയാക്കി.

    2019 ലാണ് പിതാവ് തന്നെ ആദ്യമായി പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. നാൽപ്പത്തിമൂന്നുകാരനായ ഇയാൾ മകൾ തനിച്ച് കിടന്നുറങ്ങുന്ന സമയത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2019 ജനുവരിയിലായിരുന്നു സംഭവം. ഇതേ മാസം അവസാനം ഇരുപത് വയസ്സുള്ള സഹോദരനും പെൺകുട്ടിയെ പീഡിപ്പിച്ചു.

    Also Read-Rape Case| പാലായിൽ ബസിനുള്ളിലെ പീഡനം; കോട്ടയത്ത് വെച്ചും പെൺകുട്ടിയെ പീഡിപ്പിച്ചതായി പൊലീസ്

    തന്റെ ഇളയ സഹോദരിയേയും അച്ഛനും സഹോദരനും പീഡിപ്പിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. ഇതിനെ തുടർന്നാണ് കുട്ടി വിവരം അധ്യാപികയെ അറിയിച്ചത്.

    പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവിനും സഹോദരനുമെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്തത്.
    Published by:Jayesh Krishnan
    First published: