കോഴിക്കോട് അസീസ് കൊലപാതകം: രണ്ട് വർഷങ്ങൾക്ക് ശേഷം പ്രതിയെ പിടികൂടി പൊലീസ്

പോക്സോ കേസുകളിൽ ഉൾപ്പെട്ട ഒന്നാം പ്രതിയുടെ കുറ്റസമ്മതം രണ്ടാമനേയും കുടുക്കി

News18 Malayalam | news18-malayalam
Updated: July 12, 2020, 1:19 PM IST
കോഴിക്കോട് അസീസ് കൊലപാതകം: രണ്ട് വർഷങ്ങൾക്ക് ശേഷം പ്രതിയെ പിടികൂടി പൊലീസ്
കോഴിക്കോട് അസീസ് കൊലപാതകം
  • Share this:
കോഴിക്കോട്: 2018 ഫെബ്രുവരി 22 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് ബീച്ചിൽ പി.ഒ ഓയിൽ മിൽ  ബാച്ചുകമ്പനിക്ക് എതിർവശം ബീച്ച് റോഡിന് പടിഞ്ഞാറുവശത്തായി കടവരാന്തയിൽ 50 വയസു പ്രായം തോന്നിക്കുന്നു അസീസ് എന്ന കുതിര അസുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

രണ്ട് വർഷത്തിന് ശേഷം സംഭവത്തിൽ കോഴിക്കോട്, കൊടുവള്ളി വാവാട് കൊട്ടേമ്മൽ അബ്ദുറഹിമാൻ തങ്ങളുടെ മകൻ സിറാജുദ്ദീൻ തങ്ങളാണ് അറസ്റ്റിലായത്. ആദ്യം കോഴിക്കോട് ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ സംഭവം പിന്നീടാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയിലാണ് ഒന്നാം പ്രതിയായ അമീർ അലിയുടെ കുറ്റസമ്മതത്തിലൂടെ രണ്ടാം പ്രതിയായ സിറാജുദീൻ തങ്ങളെയും പിടികൂടിയത്.

TRENDING:ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ചു; സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും എ.പി ഷൗക്കത്ത് അലി [NEWS]Covid 19| ഒടുവിൽ മാസ്ക് ധരിച്ച് ട്രംപും; കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി മാസ്ക് ധരിച്ച് അമേരിക്കൻ പ്രസിഡന്‍റ് [NEWS]Covid 19 | അമിതാഭ് ബച്ചനും അഭിഷേകിനും കോവിഡ്; കുടുംബത്തിലെ മൂന്നുപേരുടെ ഫലം നെഗറ്റീവ് [NEWS]
കഞ്ചാവ് ഉപയോഗവും വിൽപനയും മദ്യപാനവും പിടിച്ചുപറിയും പതിവാക്കിയവർ തമ്മിൽ കഞ്ചാവ് വിറ്റ പണത്തെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഐ.ജി ഇ.ജെ.ജയരാജ് പറഞ്ഞു. തർക്കത്തിനിടയിൽ നിലത്ത് വീണ കഞ്ചാവ് വിൽപനക്കാരനായിരുന്ന കുതിര അസുവിനെ സിറാജുദീൻ അലി കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷവും പ്രതികൾ തന്നെ എല്ലാ സ്ഥലത്തും വിളിച്ചറിയിക്കാനും അന്വേഷിക്കാനും നേതൃത്വം നൽകി.

പിന്നീട് മനസാക്ഷിക്കുത്തു മൂലം കാസർഗോട്ടേക്ക് പോയ പ്രതി അവിടെയും സാമൂഹ്യ വിരുദ്ധ പ്രവർത്തികൾ നടത്തുന്നതിനിടെ കാസർഗോട്ടുനിന്നാണ് അറസ്റ്റിലായത്. മുൻപ് പോക്സോ കേസുകളിൽ ഉൾപ്പെട്ട ഒന്നാം പ്രതിയുടെ കുറ്റസമ്മതമാണ് രണ്ടാമനേയും കുടുക്കിയത്. ഇരുവരും പോക്സോ കേസുകളിലും പ്രതികളാണ്. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
Published by: user_49
First published: July 12, 2020, 1:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading