HOME /NEWS /Crime / തൊഴിലുടമയുടെ കോടികള്‍ വിലമതിക്കുന്ന ആധാരങ്ങളും ചെക്ക് ലീഫുകളും തട്ടിയെടുത്ത് ഭീഷണി; യുവാക്കള്‍ പിടിയില്‍

തൊഴിലുടമയുടെ കോടികള്‍ വിലമതിക്കുന്ന ആധാരങ്ങളും ചെക്ക് ലീഫുകളും തട്ടിയെടുത്ത് ഭീഷണി; യുവാക്കള്‍ പിടിയില്‍

ആധാരവും ചെക്ക് ലീഫുകളും കാട്ടി ഭീഷണിപ്പെടുത്തി ജോസഫില്‍ നിന്ന് വൻതുക തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

  • Share this:

    തൊഴിലുടമയുടെ ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. കട്ടപ്പന സ്വദേശിയായ പടികര ജോസഫിന്റെ( അൽഫോൻസാ ജോസഫ് ) തൊഴിലാളി ആയിരുന്ന കട്ടപ്പന ഇലവൻകുന്നിൽ വീട്ടിൽ ജോർജ് മകൻ 30 വയസ്സുള്ള ജോബിയും കൂട്ടാളി തൂക്കുപാലം മേലാട്ട് വീട്ടിൽ ജോസ് മകൻ പ്രവീൺ എന്നിവരാണ് പിടിയിലായത്

    ജോസഫിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തു വന്നിരുന്ന ജോബി ജോസഫിന്റെ കോടികൾ വില വരുന്ന സ്ഥലങ്ങളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും ഉൾപ്പെടെ മോഷ്ടിച്ചു.  തുടര്‍ന്ന് ഇത് കാട്ടി ഭീഷണിപ്പെടുത്തി ജോസഫില്‍ നിന്ന് വൻതുക തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

    കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നേതൃത്വത്തിൽ കട്ടപ്പന ഐപി വിശാൽ ജോൺസൺ, എസ് ഐ മാരായ സജിമോൻ ജോസഫ്, ഷംസുദ്ദീൻ, SCPO മാരായ ഷിബു, സിനോജ് പി ജെ, ജോബിൻ ജോസ് CPO അനീഷ് V. K എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

    പിടിയിലായ പ്രവീണിന് മുൻപ് പുളിയന്മലയിൽ നിന്നും ഏലയ്ക്ക സ്റ്റോർ ജീവനക്കാരനെ കെട്ടിയിട്ട് ഏലക്കാ മോഷ്ടിച്ച കേസിലെ പ്രതിയാണ്

    First published:

    Tags: Arrest, Kattappana, Theft