കോഴിക്കോട് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്കി കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം ലഹരി കലര്‍ത്തിയ ജ്യൂസ് നല്കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. മാര്‍ച്ച് നാലിന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
കോഴിക്കോട് സ്വദേശിയായ മറ്റൊരു നടിയാണ് പ്രതികളെ പരിചയപ്പെടുത്തിയത്. സിനിമയുടെ കാര്യങ്ങള്‍ സംസാരിക്കാനാണെന്ന വ്യാജേനയാണ് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നും യുവതി പോലീസിന് മൊഴി നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.