• HOME
  • »
  • NEWS
  • »
  • crime
  • »
  • Divorce | 'ഭർത്താവ് ഓൺലൈൻ ചൂതാട്ടത്തിന് അടിമ'; വിവാഹമോചനം തേടി രണ്ട് യുവതികൾ രംഗത്ത്

Divorce | 'ഭർത്താവ് ഓൺലൈൻ ചൂതാട്ടത്തിന് അടിമ'; വിവാഹമോചനം തേടി രണ്ട് യുവതികൾ രംഗത്ത്

ഓൺലൈൻ ചൂതാട്ടത്തിനായി ജോലി ചെയ്യുന്ന ബാങ്കിൽനിന്ന് പണം മോഷ്ടിക്കുകയും ഇത് കൈയോടെ പിടികൂടുകയും യുവാവിനെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തതോടെ കുടുംബജീവിതം താളംതെറ്റുകകായിരുന്നു...

  • Share this:
    ബംഗളൂരു: ഭർത്താവ് ഓൺലൈൻ ചൂതാട്ടത്തിന് (Online Gambling) അടിമയാണെന്നും ഇതുകാരണം ദാമ്പത്യ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും ചൂണ്ടിക്കാട്ടി രണ്ട് യുവതികൾ വിവാഹമോചനം (Divorce) തേടി രംഗത്തെത്തി. ബംഗളുരുവിൽ (Bengaluru) രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് യുവതികൾ വിവാഹമോചനം തേടി ബംഗളൂരു സിറ്റി പൊലീസിന്‍റെ വനിതാ ഹെൽപ്പ് ലൈനിനെ സമീപിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

    പരാതിക്കാരിൽ ഒരാളുടെ ഭർത്താവ് തന്റെ സ്വത്ത് പണയം വെച്ചും മൊബൈൽ ഫോണിൽ ചൂതാട്ട ഗെയിം കളിക്കുന്നതായി സമ്മതിച്ചു. ഗെയിം കളിക്കാൻ വായ്പ എടുത്ത് 32 ലക്ഷം രൂപ നഷ്ടപ്പെട്ടതായും ഇവർ പറയുന്നു. മറ്റൊരു യുവതിയുടെ ഭർത്താവ് ഓൺലൈൻ ചൂതാട്ട ഗെയിമിൽ പങ്കെടുക്കാൻ ജോലി ചെയ്തിരുന്ന ബാങ്കിൽ നിന്ന് പണം മോഷ്ടിക്കുകയും, ഇതിനോടകം ഗെയിം കളിച്ച് 35 ലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്തതായി വിവാഹമോചനം തേടിയുള്ള പരാതിയിൽ സമ്മതിച്ചിട്ടുണ്ട്.

    ഹെബ്ബാൾ സ്വദേശിയായ ഐടി ജീവനക്കാരന്‍റെ ഭാര്യയാണ് വിവാഹമോചനം തേടി അധികൃതരെ സമീപിച്ചവരിൽ ഒരാൾ. ബംഗളുരു പൊലീസിന്‍റെ വനിതാ സഹായവാണി കേന്ദ്രത്തെയാണ് ഇവർ സമീപിച്ചത്. മൂന്നു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുക്കാൻ വേണ്ടി സ്വന്തം പേരിലുണ്ടായിരുന്ന പണം നഷ്ടമായതോടെ ഉയർന്ന പലിശയിൽ 32 ലക്ഷം രൂപ വായ്പ എടുത്തു. എന്നാൽ ഈ പണവും നഷ്ടമായതോടെ വീട്ടിൽ പ്രശ്നങ്ങളായി. യുവതി ജാമ്യം നിന്നാണ് പണം എടുത്തു നൽകിയത്. വായ്പ എടുത്ത പണം നഷ്ടമായതോടെ ദിവസവും ഇതേച്ചൊല്ലി ഭർത്താവുമായി പ്രശ്നങ്ങൾ ഉടലെടുത്തു. ഇതേത്തുടർന്നാണ് വിവാഹമോചനം തേടാൻ യുവതി തീരുമാനിച്ചത്. തുടക്കത്തിൽ തമാശയ്ക്ക് ഗെയിം കളിക്കാൻ തുടങ്ങിയ ഭർത്താവും ഊണും ഉറക്കവുമില്ലാതെ ജോലി പോലും ഉപേക്ഷിച്ച് ഗെയിം കളിക്കാൻ തുടങ്ങി. ഇതിനിടെ ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ചൂതാട്ട ഗെയിമിനായി മുടക്കി. പണമെല്ലാം നഷ്ടമായതോടെയാണ് ഉയർന്ന പലിശയ്ക്ക് വായ്പ എടുത്തത്. എന്നാൽ ഈ പണവും നഷ്ടപ്പെട്ടതോടെയാണ് കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത്.

    Also Read- MDMA | കണ്ണൂർ മയക്കുമരുന്ന് കേസിൽ SDPI പ്രവർത്തകനും ഭാര്യയും അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് ആറ് പേർ

    ഓസ്റ്റിൻ ടൌൺ സ്വദേശിനിയായ യുവതിയാണ് ഇതേ കാരണത്താൽ വിവാഹമോചനം തേടി അധികൃതരെ സമീപിച്ചവരിൽ മറ്റൊരാൾ. മുൻ ഐടി ജീവനക്കാരിയായ യുവതി സർക്കാരിന്‍റെ കുടുംബ കൌൺസിലിങ്ങ് സെന്‍ററായ പരിഹാറിനെയാണ് സമീപിച്ചത്. ബംഗളുരു നഗരത്തിൽ ഒരു സ്വകാര്യ ബാങ്കിൽ കാഷ്യറായിരുന്നു യുവതിയുടെ ഭർത്താവ്. എന്നാൽ ഓൺലൈനിൽ റമ്മി കളിക്ക് അടിപ്പെട്ട ഇയാൾ ഉള്ള സമ്പാദ്യമെല്ലാം വിൽക്കാൻ തുടങ്ങിയെന്ന് യുവതി പറയുന്നു. ഇതിനിടെയാണ് ജോലി ചെയ്യുന്ന ബാങ്കിൽനിന്ന് ഇയാൾ പണം മോഷ്ടിച്ചത്. ഈ സംഭവം കൈയോടെ പിടികൂടുകയും യുവാവിനെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. ഇതോടെയാണ് ഭർത്താവ് ഓൺലൈൻ ചൂതാട്ടത്തിന് അടിമയാണെന്ന വിവരം യുവതി അറിയുന്നത്. ഇതോടെ വിവാഹമോചനം തേടി യുവതി അധികൃതരെ സമീപിക്കുകയായിരുന്നു. ബംഗളുരു നഗരത്തിൽ നിരവധി യുവതി യുവാക്കൾ ഇത്തരത്തിൽ ഓൺലൈൻ ചൂതാട്ട ഗെയിമിന് അടിമകളാണെന്ന് പൊലീസ് പറയുന്നു. ഈ കാരണംകൊണ്ട് നിരവധിപ്പേരുടെ കുടുംബ ജീവിതം താറുമാറായിരിക്കുകയാണെന്നും പൊലീസ് പറയുന്നു. ഈ വിഷയത്തിൽ നിരവധി പരാതികൾ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു.

    Summary- Two young women have seek divorce, claiming that their husbands are addicted to online gambling and that they cannot continue their married life. In two separate incidents in Bengaluru, women approached the Bangalore City Police Women's Helpline seeking divorce. The Times of India reported.
    Published by:Anuraj GR
    First published: